x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷോ​ക്കേ​റ്റുവീ​ണ തൊ​ഴി​ലാ​ളിയുടെ ദുരിതത്തിന് 11 വർഷം

വെബ് ഡെസ്ക്
Published: August 21, 2026 01:31 AM IST | Updated: August 21, 2026 01:31 AM IST

വൈ​ദ്യു​തി ലൈ​നി​ൽ നി​ന്നും ഷോ​ക്കേ​റ്റുവീ​ണ് ത​ള​ർ​ന്നു കി​ട​പ്പി​ലാ​യ സു​ധാ​ക​ര​ൻ.

ചാ​ല​ക്കു​ടി: ജോ​ലി ചെ​യ്യു​ന്ന​തി​നി​ട​യി​ൽ വൈ​ദ്യു​തി ലൈ​നി​ൽ നി​ന്നു ഷോ​ക്കേ​റ്റ് മ​ര​ത്തി​ൽ​നി​ന്നുവീ​ണ തൊ​ഴി​ലാ​ളി 11 വ​ർ​ഷ​മാ​യി ത​ള​ർ​ന്നു കി​ട​ക്കു​ന്നു. വീ​ര​ഞ്ചി​റ ക​ല്ല്മ​ട സു​ധാ​ക​ര​നാ​ണ് (61) ദ​യ​നീ​യ​ാവ​സ്ഥ​യി​ൽ കഴിയുന്ന​ത്.

കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്ന സു​ധാ​ക​ര​ൻ 11 വ​ർ​ഷം മു​മ്പ് മാ​രാം​കോ​ട് ഒ​രു വീ​ട്ടി​ൽ പ​തി​വ് പോ​ലെ ജോ​ലി​ക്ക് പോ​യ​താ​യി​രു​ന്നു. മ​ര​ത്തി​ന്‍റെ കൊ​മ്പ് വെ​ട്ടി ഇ​റ​ക്കി​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ ഒ​രു കൊ​മ്പ് മു​റി​ഞ്ഞ് ഇ​ല​ക്ട്രി​ക്ക് ക​മ്പി​യി​ൽത​ട്ടി സു​ധാ​ക​ര​ൻ ഷോ​ക്കേ​റ്റ് നി​ല​ത്തുവീ​ണു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും ശ​രീ​രം ത​ള​ർ​ന്നു പോ​യി​രു​ന്നു. ആ​ശൂ​പ​ത്രി​യി​ൽനി​ന്നു വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു.

അ​ന്നു​മു​ത​ൽ കി​ട​പ്പി​ലാ​ണ്. ര​ണ്ടു കാ​ലു​ക​ളും ത​ള​ർ​ന്നു. മ​ല -​ മൂ​ത്ര വി​സ​ർ​ജ​നം കി​ട​പ്പി​ൽ​ത​ന്നെ ന​ട​ത്ത​ണം. ഭാ​ര്യ വി​ജ​യ ജോ​ലി​ക്കു പോ​യി​രു​ന്നു. എ​ന്നാ​ൽ സുധാകരന്‍റെ അ​പ​ക​ടത്തിനു ശേഷം ജോ​ലി​ക്കുപോ​കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. വ​ള​രെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് കു​ടും​ബം മു​ന്നോ​ട്ടുപോ​കു​ന്ന​ത്. ഇ​ള​യ​മ​ക​ന്‍റെ ചെ​റി​യ വ​രു​മാ​നം കൊ​ണ്ടാ​ണ് ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​ൽ നി​ന്നു സ​ഹാ​യ​ങ്ങ​ൾ ല​ഭി​ക്കാ​ൻ അ​പേ​ക്ഷ​ക​ൾ ന​ൽ​കി​യെ​ങ്കി​ലും ഒ​ന്നും കി​ട്ടി​യി​ല്ല.

കാ​രു​ണ്യ സോ​ഷ്യ​ൽ വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് ഭാ​ര​വാ​ഹി​ക​ൾ മാ​സം​തോ​റും ന​ട​ത്തിവ​രാ​റു​ള​ള രോ​ഗീസ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ക്ഷാ​ധി​കാ​രി ഡോ. ​ജോ​യ് ക​ട്ട​ക്ക​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കെ.​എം.​ജോ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പൊ​റാ​യ്, ട്ര​സ്റ്റി ഓ​മ​ന ജോ​സ്, റാ​ണി ജോ​ഷി, മേ​ഴ്സി പോ​ളി എ​ന്നി​വ​ർ സു​ധാ​ക​ര​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച് ഓ​ണ​സ​മ്മാ​നം കൈ​മാ​റി.

Tags : Electric Shock NattuVishasham DistrictNews

Recent News

Corehub Up