x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണം ഫെ​യ​ർ ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: August 21, 2026 02:19 AM IST | Updated: August 21, 2026 02:19 AM IST

പ്രതീകാത്മക ചിത്രം

പ​റ​വൂ​ർ: സ​പ്ലൈ​കോ നേ​തൃ​ത്വ​ത്തി​ൽ പ​റ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണം ഫെ​യ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ര​മേ​ഷ് ഡി. ​കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പാ​ധ്യ​ക്ഷ ലൈ​ജി ബി​ജു അ​ധ്യ​ക്ഷ​യാ​യി. പ​റ​വൂ​ർ പ​ഴ​യ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ സ​പ്ലൈ​കോ പീ​പ്പി​ൾ​സ് ബ​സാ​റി​ൽ 25വ​രെ ന​ട​ക്കു​ന്ന ഓ​ണം​ഫെ​യ​റി​ൽ പ്ര​ത്യേ​ക സ​മ്മാ​ന പ​ദ്ധ​തി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​തി​പ​ക്ഷ​നേ​താ​വ് സി.​എ. രാ​ജീ​വ്, ന​ന്ദി​നി ര​മേ​ഷ്, ഡെ​ന്നി തോ​മ​സ് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

പ​റ​വൂ​ർ: പ​ള്ളി​യാ​ക്ക​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ൺ​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണ​ച​ന്ത പ​റ​വൂ​ർ സ​ഹ​ക​ര​ണ സം​ഘം അ​സി. ര​ജി​സ്ട്രാ​ർ(​ജ​ന​റ​ൽ) സാ​ജ​ൻ റൂ​സ് വെ​ൽ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ.​സി. ഷാ​ൻ അ​ധ്യ​ക്ഷ​നാ​യി. ക​ർ​ഷ​ക​ർ​ക്കു​ള്ള ബോ​ണ​സും വാ​ർ​ധ​ക്യ​കാ​ല പെ​ൻ​ഷ​ൻ വി​ത​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ന്നു. ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ എം.​വി. വ​ർ​ഗീ​സ്, എ.​സി. രേ​ണു​ക, കെ.​എ. പ്ര​താ​പ​ൻ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു. ഓ​ണ​ച​ന്ത 24ന് ​സ​മാ​പി​ക്കും.

ചോ​റ്റാ​നി​ക്ക​ര: കു​ടും​ബ​ശ്രീ എ​റ​ണാ​കു​ളം ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ​ത​ല ഓ​ണം വി​പ​ണ​ന​മേ​ള ഇ​ന്ന് മു​ത​ൽ 25 വ​രെ ചോ​റ്റാ​നി​ക്ക​ര​യി​ൽ ന​ട​ക്കും. രാ​വി​ലെ 10ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ചോ​റ്റാ​നി​ക്ക​ര സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ പു​ഷ്പ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.സി​നി​മാ​താ​രം സാ​ജു ന​വോ​ദ​യ മു​ഖ്യാ​തി​ഥി​യാ​കും. രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് അ​ഞ്ച് വ​രെ​യാ​ണ് വി​പ​ണ​ന കൗ​ണ്ട​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. കു​ടും​ബ​ശ്രീ ഓ​ണ​സ​ദ്യ വീ​ട്ടി​ലെ​ത്തി​ക്കും.ഓ​ണം വി​പ​ണ​ന​മേ​ള​യു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മു​ൻ​കൂ​ട്ടി ഓ​ർ​ഡ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് സ​ദ്യ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കും.

Tags : Onam Fair NattuVishasham DistrictNews

Recent News

Corehub Up