x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"അ​നു​യാ​ത്ര' ലി​വി​ംഗ് ഹോ​മി​ന് സ്വ​ന്തം കെ​ട്ടി​ടം; ഉ​ദ്യോ​ഗ​സ്ഥ സം​ഘം സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു

വെബ് ഡെസ്ക്
Published: August 21, 2026 01:32 AM IST | Updated: August 21, 2026 01:32 AM IST

"അ​നു​യാ​ത്ര' അ​സി​സ്റ്റ് ലി​വിം​ഗ് ഹോ​മി​ന് കെ​ട്ടി​ടം നി​ർമി​ക്കാ​ൻ വാ​ങ്ങി ന​ൽ​കി​യ സ്ഥ​ലം ഉ​ദ്യോ​ഗ​സ്ഥ​രും ​ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റു​മു​ൾ​പ്പെ​ടെ സ​ന്ദ​ർ​ശി​ക്കു​ന്നു.

നി​ല​മ്പൂ​ര്‍: അ​നു​യാ​ത്ര അ​സി​സ്റ്റ​ഡ് ലി​വിംഗ് ഹോ​മി​ന് കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. സ്ഥ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ പേ​രി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ട് ര​ണ്ടു വ​ര്‍​ഷം പി​ന്നി​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തു​ട​ര്‍ ന​ട​പ​ടി​ക​ളാ​കു​ന്ന​ത്. അ​നു​യാ​ത്രാ ലി​വി​ങ് ഹോം. ​വാ​ട​ക കെ​ട്ടി​ട​ത്തി​ല്‍നി​ന്ന് മ​റ്റൊ​രു വാ​ട​ക കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

ബി​രി​യാ​ണി ച​ല​ഞ്ചി​ല്‍ ശേ​ഖ​രി​ച്ച തു​ക ഉ​ള്‍​പ്പെ​ടെ 50 ല​ക്ഷം രൂ​പ ന​ല്‍​കി​യാ​ണ് സ്ഥ​ലം വാ​ങ്ങി ന​ല്‍​കി​യ​ത്. ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ അ​നു​യാ​ത്ര അ​സി​സ്റ്റ​ഡ് ലി​വി​ംഗ് ഹോ​മി​ന് വേ​ണ്ടി​യു​ള്ള കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​​ന്‍റെ പ്രാ​രം​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ സം​രം​ഭ​മാ​യി ന​ട​ത്തു​ന്ന പ​ദ്ധ​തി​യാ​ണി​ത്. പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ വാ​ങ്ങി​യ 75 സെ​ന്റ് സ്ഥ​ല​ത്ത് കെ​ട്ടി​ട​വും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നി​ല്ല.
സൗ​ക​ര്യം ഒ​രു​ക്കാ​ന്‍ മ​ന്ത്രി​യും സ്ഥ​ലം എം​എ​ല്‍​എ യു​മാ​യ പി.​കെ. ബ​ഷീ​റി​​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ സം​ഘം എ​ത്തി​യ​ത്.

അ​നു​യാ​ത്ര ലി​വി​ംഗ് ഹോ​മി​ന് സ്വ​ന്ത​മാ​യി സ്ഥ​ല​വും കെ​ട്ടി​ട​വും എ​ന്ന ല​ക്ഷ്യ​വു​മാ​യി എ​ര​ഞ്ഞി​മ​ങ്ങാ​ട് ഗ​വ​ണ്‍​മെ​​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ള്‍ സു​വ​ര്‍​ണജൂ​ബി​ലി​യി​ലാ​ണ് പി​ടി​എ രം​ഗ​ത്തു​വ​ന്ന​ത്. നാ​ട് നാ​ട്ടു​കാ​ര്‍ ഒ​ന്നി​ച്ച് അ​ണി​നി​ര​ന്ന​തോ​ടെ 50 സെ​ന്‍റ്് സ്ഥ​ലം എ​ന്ന​ത് 75 സെ​​ന്‍ററി​ലേ​ക്കെ​ത്തി.

നി​ല​വി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​നു​ള്ള എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ട്. ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് അ​നു​ശ്രീ, രാ​ഷ‌്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ തോ​ണി​യി​ല്‍ സു​രേ​ഷ്, പി.​ടി. ഉ​സ്മാ​ന്‍, ജ​ലീ​ല്‍ കോ​ട്ട​യി​ല്‍, എം.​അ​ബ്ദ​ള്‍ റ​ഷീ​ദ്, വി.​സി. മാ​ത്യു, നാ​ല​ക​ത്ത് ഹൈ​ദ​ര​ലി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​നി​ത, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍, സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Tags : Nattuvishesham Local News Anu Yatra Officials visit

Recent News

Corehub Up