ബോവിക്കാനം: ബൈക്കിൽ സ്കൂൾ ബസ് ഇടിച്ച് യുവാവ് മരിച്ചു. ഗാളിമുഖ ഗോളിത്തടി പുതിയവളപ്പിലെ ഷമ്മാസ് അബ്ദുള്ള(25) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതോടെ പൊവ്വൽ മാസ്തിക്കുണ്ടിൽ വച്ചായിരുന്നു അപകടം. ബോവിക്കാനം ഭാഗത്തുനിന്ന് വരികയായിരുന്ന ബസ് പെട്ടെന്ന് വെട്ടിത്തിരിച്ചപ്പോഴാണ് ബൈക്കിലിടിച്ചത്. കോഴിക്കോട്ടെ ജ്യൂസ് കടയിൽ ജോലിചെയ്യുന്ന ഷമ്മാസ് രാവിലെ കാസർഗോട്ട് ട്രെയിനിറങ്ങി ബൈക്കിൽ വീട്ടിലേക്ക് പോകവെയാണ് അപകടമുണ്ടായത്. അടുത്തിടെയാണ് വിവാഹിതനായത്. ഗാളിമുഖയിലെ ഷാഫി- ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമ (മൊഗ്രാൽ). സഹോദരങ്ങൾ: സിൻസാദ്, ഷൈമ, ഖദീജ ഷാസ, സമ.
Tags : Biker killed after being hit