ധനസമാഹരണയജ്ഞത്തിന്റെ ഉദ്ഘാടനം മേയർ ഡോ. നിജി ജസ്റ്റിൻ നിർവഹിച്ചപ്പോൾ.
തൃശൂർ: ഡയാലിസിസ് രോഗികളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമായി തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്യൂണിറ്റി ആക്ഷൻ ഫോർ റിലീഫ് ആൻഡ് എംപതി(കെയർ)യുടെ ധനസമാഹരണയജ്ഞത്തിന്റെ ഉദ്ഘാടനം മേയർ ഡോ. നിജി ജസ്റ്റിൻ നിർവഹിച്ചു. പ്രഥമസംഭാവന നല്കിയ കെ.ടി. സേവ്യറിനുവേണ്ടി സംഘടനാംഗം സി.എം. പോൾസണ്‍ മേയർക്കു നല്കിയ ചെക്ക് പ്രസിഡന്റ് കെ. സുധാകരനു കൈമാറി. പ്രീതി ശോഭനൻ, ഉഷ ജോണ്‍, സുമന ഉണ്ണികൃഷ്ണൻ, കൗണ്‍സിലർമാരായ കരോളി ജോഷ്വ, ടി.ആർ. സന്തോഷ് എന്നിവർ പങ്കെടുത്തു.