Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assisi Visit Cancelled

ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷ​മു​ള്ള വി​ശ്ര​മം: മാ​ർ​പാ​പ്പ​യു​ടെ 27ലെ ​അ​സീ​സി സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി

വ​ത്തി​ക്കാ​ൻ സി​റ്റി: ശ്വാ​സ​കോ​ശ ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷ​മു​ള്ള വി​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 27ന് ​അ​സീ​സി​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന അ​ന്താ​രാ​ഷ്‌​ട്ര സ​മാ​ധാ​ന സ​മ്മേ​ള​ന​ത്തി​ൽ ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പാ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് വ​ത്തി​ക്കാ​ൻ പ്ര​സ് ഓ​ഫീ​സ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ 13ന് ​ശ്വാ​സ​കോ​ശ​ത്തി​ലെ മു​ഴ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ മാ​ർ​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​നി​ല അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞു ദി​വ​സ​ങ്ങ​ൾ മാ​ത്ര​മേ ആ​യി​ട്ടു​ള്ളൂ​വെ​ന്ന​തി​നാ​ൽ ഹെ​ലി​കോ​പ്റ്റ​റി​ലു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഡോ​ക്‌​ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

വി​ശു​ദ്ധ ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ തു​ട​ക്കം കു​റി​ച്ച ലോ​ക സ​മാ​ധാ​ന​ത്തി​നാ​യു​ള്ള പ്രാ​ർ​ഥ​നാ​ദി​ന​ത്തി​ന്‍റെ 40-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് 27ന് ​അ​സീ​സി​യി​ൽ "ആ​യു​ധ​ര​ഹി​ത​വും നി​രാ​യു​ധീ​ക​രി​ക്കു​ന്ന​തു​മാ​യ സ​മാ​ധാ​നം" എ​ന്ന വി​ഷ​യ​ത്തി​ൽ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

നേ​രി​ട്ടു പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ലും മാ​ർ​പാ​പ്പ ത​ന്‍റെ പ്ര​ത്യേ​ക സ​ന്ദേ​ശ​വും പി​ന്തു​ണ​യും അ​യ​ക്കു​മെ​ന്ന് വ​ത്തി​ക്കാ​ൻ വ്യ​ക്ത​മാ​ക്കി. സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ കാ​ല​ത്ത് ''അ​സീ​സി ചൈ​ത​ന്യം'' ഉ​യ​ർ​ത്തി​പ്പി​ടി​ക്കേ​ണ്ട​തി​ന്‍റെ പ്ര​ധാ​ന്യം മാ​ർ​പാ​പ്പ സ​ന്ദേ​ശ​ത്തി​ൽ ഓ​ർ​മി​പ്പി​ക്കും.

ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷ​മു​ള്ള എ​ക്സ് റേ ​പ​രി​ശോ​ധ​ന​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​യി​ൽ മാ​ർ​പാ​പ്പ​യു​ടെ ആ​രോ​ഗ്യം മി​ക​ച്ച രീ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന​താ​യി വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന് ഇ​നി മ​റ്റു പ്ര​ത്യേ​ക ചി​കി​ത്സ​ക​ളു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും വ​ത്തി​ക്കാ​ൻ അ​റി​യി​ച്ചു.

ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം വ​ത്തി​ക്കാ​നി​ൽ തി​രി​ച്ചെ​ത്തി​യ മാ​ർ​പാ​പ്പ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ത്രി​കാ​ല​ജ​പ​പ്രാ​ർ​ഥ​ന​യി​ലും പൊ​തു​കൂ​ടി​ക്കാ​ഴ്ച​ക​ളി​ലും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തി​രു​ന്നു.

Latest News

Corehub Up