Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assistance

വൈ​ദ്യു​തി പ്ര​തി​സ​ന്ധി; ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടി കെ​എ​സ്ഇ​ബി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ധി​ക വൈ​ദ്യു​തി ഉ​റ​പ്പാ​ക്കാ​ൻ ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടി കെ​എ​സ്ഇ​ബി. വൈ​ദ്യു​തി ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ​മാ​ർ തി​ങ്ക​ളാ​ഴ്ച ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്ക് തി​രി​ക്കും. മ​ഹാ​രാ​ഷ്ട്ര, ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, ബി​ഹാ​ർ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി നേ​രി​ട്ട് ച​ർ​ച്ച ന​ട​ത്തും.

സം​സ്ഥാ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി ഉ​റ​പ്പാ​ക്കു​ക​യാ​ണ് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ല​ക്ഷ്യം. ഇ​ന്ന് രാ​വി​ലെ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​ലാ​ണ് ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ട് ച​ർ​ച്ച ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. നി​ല​വി​ലെ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് ബോ​ർ​ഡി​ന്‍റെ നീ​ക്കം.

അ​തേ​സ​മ​യം, വാ​യ്പ​യെ​ടു​ത്ത് ല​ഭി​ക്കേ​ണ്ട 200 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഇ​ന്നും ല​ഭി​ക്കി​ല്ല. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. പ​ക​രം 50 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള താ​ൽ​ക്കാ​ലി​ക സം​വി​ധാ​നം കെ​എ​സ്ഇ​ബി ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ആ​വ​ശ്യ​ത്തി​ന് അ​നു​സ​രി​ച്ച് വൈ​ദ്യു​തി ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യം തു​ട​രു​ന്ന​ത് ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു​ണ്ട്.

National

ദുബായിൽ തൊഴിൽ നഷ്‌ടപ്പെട്ടവർക്ക് സഹായം നൽകണം: ജോസ് കെ. മാണി

ന്യൂ​​​ഡ​​​ൽ​​​ഹി: ദു​​​ബാ​​​യി​​​ലെ ഇ​​​റേ​​​നി​​​യ​​​ൻ ആ​​​ശു​​​പ​​​ത്രി അ​​​ട​​​ച്ചു​​​പൂ​​​ട്ടി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​വി​​​ടെ ജോ​​​ലി ​​​ചെ​​​യ്തി​​​രു​​​ന്ന മ​​​ല​​​യാ​​​ളി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഇ​​​ന്ത്യ​​​ക്കാ​​​ർ നേ​​​രി​​​ടു​​​ന്ന ഗു​​​രു​​​ത​​​ര വീ​​​സ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​ന്നു കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ്-​​​എം ചെ​​​യ​​​ർ​​​മാ​​​നും എം​​​പി​​​യു​​​മാ​​​യ ജോ​​​സ് കെ. ​​​മാ​​​ണി.

യു​​​ദ്ധ​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് ആ​​​ശു​​​പ​​​ത്രി അ​​​ട​​​ച്ചു​​​പൂ​​​ട്ടി​​​യ​​​തോ​​​ടെ ജോ​​​ലി ന​​​ഷ്‌​​​ട​​​മാ​​​യ ന​​​ഴ്സു​​​മാ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള മു​​​ഴു​​​വ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും കേ​​​ന്ദ്രം സ​​​ഹാ​​​യം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി​​​ക്കും ദു​​​ബാ​​​യി​​​ലെ ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി​​​ക്കും അ​​​യ​​​ച്ച ക​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ദു​​​ബാ​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി അ​​​ട​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ന്ത്യ​​​ൻ ഡോ​​​ക്‌​​​ട​​​ർ​​​മാ​​​രും ന​​​ഴ്സു​​​മാ​​​രും അ​​​ട​​​ക്ക​​​മു​​​ള്ള 134 ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും അ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ളും വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ണു നേ​​​രി​​​ടു​​​ന്ന​​​ത്.

അ​​​വി​​​ടെ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന മു​​​ഴു​​​വ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും ജോ​​​ലി ന​​​ഷ്‌​​​ട​​​പ്പെ​​​ട്ടു. പു​​​തി​​​യ തൊ​​​ഴി​​​ൽ, സ​​​ന്ദ​​​ർ​​​ശ​​​ക, പ​​​ങ്കാ​​​ളി വീ​​​സ​​​ക​​​ൾ​​​ക്കു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ സു​​​ര​​​ക്ഷാ​​​കാ​​​ര​​​ണ​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി അ​​​ധി​​​കൃ​​​ത​​​ർ ത​​​ള്ളി​​​ക്ക​​​ള​​​യു​​​ക​​​യാ​​​ണ്.

മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കാ​​​യി അ​​​ത​​​ത് എം​​​ബ​​​സി​​​ക​​​ൾ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​താ​​​യാ​​​ണു അ​​​റി​​​യു​​​ന്ന​​​ത്. ഇ​​​തേ​​​രീ​​​തി​​​യി​​​ൽ പ്ര​​​വാ​​​സി ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്കും കേ​​​ന്ദ്രം സ​​​ഹാ​​​യ​​​ത്തി​​​നു​​​ള്ള ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്ത​​​ണം- പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി യോ​​​ഗ​​​ത്തി​​​നാ​​​യി ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി​​​യ ജോ​​​സ് കെ. ​​​മാ​​​ണി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

District News

അ​മ​ര​ക്കാ​ര​ന് ചി​കി​ത്സാസ​ഹാ​യം

കു​മ​ര​കം: വ​ർ​ഷ​ങ്ങ​ളാ​യി അ​മ​ര​പ്പ​ങ്കാ​യം പി​ടി​ച്ച് വി​ജ​യ​കി​രീ​ട​ത്തി​ലേ​ക്ക് പ​ല ക​ളി​വ​ള്ള​ങ്ങ​ളെ​യും ന​യി​ച്ച ബി​ൻ​സി​യു​ടെ ജീ​വ​ൻ നി​യ​ന്ത്രി​ക്കാ​ൻ കു​ട്ട​നാ​ട്ടി​ലെ അ​മ​ര​ക്കാ​ർ. ക​ളി​വ​ള്ള​ങ്ങ​ളു​ടെ ദി​ശ തെ​റ്റാ​തെ കാ​ക്കു​ന്ന അ​മ​രപ്പ​ങ്കാ​യ​ക്കാ​ർ ബി​ൻ​സി​മോ​ന്‍റെ പു​തുജീ​വി​ത​ത്തി​നാ​യി​ട്ടാ​ണ് ഒ​ത്തൊ​രു​മി​ച്ച​ത്.

നെ​ഹ്‌​റു ട്രോ​ഫി, ചാ​മ്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗ് തു​ട​ങ്ങി​യ ജ​ല​മേ​ള​ക​ളി​ൽ അ​മ​ര​പ്പ​ങ്കാ​യ​ത്തി​ൽ മി​ക​ച്ച അ​മ​ര​ക്കാ​രി​ൽ ഒ​രാ​ളാ​ണ് കു​മ​ര​കം മ​ങ്കു​ഴി പു​തു​ചി​റ​വീ​ട്ടി​ൽ ബി​ൻ​സി​മോ​ൻ. ഇ​ക്ക​ഴി​ഞ്ഞ നെ​ഹ്‌​റു ട്രോ​ഫി - സി​ബി​എ​ൽ മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ചവ​ച്ച തെ​ക്കേ​ക്ക​ര ബോ​ട്ട് ക്ല​ബ്ബി​ന്‍റെ​യും ചെ​റു​ത​ന ചു​ണ്ട​ന്‍റെ​യും മൂ​ന്നാം പ​ങ്കാ​യ​ക്കാ​ര​നാ​യി​രു​ന്നു ബി​ൻ​സി​മോ​ൻ.

എ​ന്നാ​ൽ, ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി ബി​ൻ​സി​മോ​ന്‍റെ ജീ​വി​തം ദു​രി​ത​ത്തി​ലാ​ണ്. ഓ​ട്ടോ ഡ്രൈ​വ​ർ കൂ​ടി​യാ​യ ബി​ൻ​സി​മോ​ൻ കി​ഡ്നി രോ​ഗം പി​ടി​പെ​ട്ടു കി​ട​പ്പി​ലാ​യി. ഒ​രു കി​ഡ്നി പൂ​ർ​ണ​മാ​യി ത​ക​രാ​റി​ലാ​കു​ക​യും ര​ണ്ടാ​മ​ത്തേ​തി​ൽ രോ​ഗ​ബാ​ധ​യു​ണ്ടാ​കു​ക​യും ചെ​യ്ത​തോ​ടെ ഭീ​മ​മാ​യ ചി​കി​ത്സാ​ച്ചെ​ല​വ് താ​ങ്ങാ​നാ​വാ​തെ കു​ടും​ബം ബു​ദ്ധി​മു​ട്ടി​ലാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്, ത​ങ്ങ​ളി​ലൊ​രു​വ​നു​വേ​ണ്ടി ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളി​ലെ അ​മ​ര​ക്കാ​ർ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്.

വ​ള്ളം​ക​ളി​യി​ൽ വ്യ​ത്യ​സ്ത വ​ള്ള​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത​വ​ർ ബി​ൻ​സി​മോ​നാ​യി ഒ​രു​മി​ച്ച് തു​ഴ​യെ​റി​ഞ്ഞു. ‘അ​മ​രം’ എ​ന്ന പേ​രി​ൽ ഒ​രു വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ്‌ തു​ട​ങ്ങു​ക​യും അ​തു​വ​ഴി സ​മാ​ഹ​രി​ച്ച തു​ക ബി​ൻ​സി​മോ​ന്‍റെ വീ​ട്ടി​ലെ​ത്തി കൈ​മാ​റു​ക​യും ചെ​യ്തു.

Latest News

Corehub Up