x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗൗ​തം കൃ​ഷ്ണ​യു​ടെ കു​ടും​ബ​ത്തി​ന് എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ല്‍​കും: മ​ന്ത്രി അ​ബ്‌ദുള്‍ ഗ​ഫൂ​ര്‍

വെബ് ഡെസ്ക്
Published: August 12, 2026 01:13 AM IST | Updated: August 12, 2026 01:13 AM IST

ഗൗ​തം കൃ​ഷ്ണ​യു​ടെ വീ​ട്ടി​ലെ​ത്തി​യ ഫി​ഷ​റീ​സ് മ​ന്ത്രി അ​ബ്‌ദുൾ‍ ഗ​ഫൂ​ര്‍

ച​വ​റ : നീ​ണ്ട​ക​ര പു​ത്ത​ന്‍ തു​റ​യി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ട​യി​ല്‍ വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ പു​ത്ത​ന്‍ തു​റ​യി​ലെ ഗൗ​തം കൃ​ഷ്ണ​യു​ടെ കു​ടും​ബ​ത്തി​ന് എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ല്‍​കു​മെ​ന്ന് ഫി​ഷ​റീ​സ് മ​ന്ത്രി അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍. വീ​ട് സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷം മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഗൗ​തം കൃ​ഷ്ണ​യു​ടെ കു​ടും​ബ​ത്തി​നു​ണ്ടാ​യ ദു:​ഖ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ പ​ങ്ക് കൊ​ള്ളു​ന്നു. ക​ട​ലി​ല്‍ പോ​കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ക​ട​ലി​ല്‍ അ​ക​പ്പെ​ട്ട് കാ​ണാ​താ​കു​ന്ന​വ​ര്‍​ക്കാ​യി തി​ര​ച്ചി​ലി​നും ആ​ധു​നി​ക സം​വി​ധാ​നം ഒ​രു​ക്കും.

ഗൗ​തം കൃ​ഷ്ണ​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ഊ​ര്‍​ജി​ത​മാ​യി ന​ട​ന്നു വ​രി​ക​യാ​ണ്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ കാ​ല​താ​മ​സം വ​ന്നി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൂ​ടു​ത​ല്‍ സം​വി​ധാ​ന​ങ്ങ​ളു​പ​യോ​ഗി​ച്ച് തെര​ച്ചി​ല്‍ ശ​ക്ത​മാ​ക്കും.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ഓ​ടെ​യാ​ണ് മ​ന്ത്രി ഗൗ​തം കൃ​ഷ്ണ​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. വീ​ട്ടി​ലെ​ത്തി​യ അ​ദ്ദേ​ഹം ഗൗ​തം കൃ​ഷ്ണ​യു​ടെ അ​മ്മ രേ​ഷ്മ​യു​മാ​യി സം​സാ​രി​ച്ചു.
സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ഉ​റ​പ്പ് ന​ല്‍​കി​യാ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങി​യ​ത്. മ​ന്ത്രി​ക്കൊ​പ്പം ക​ള​ക്ട​ര്‍ ആ​നി ജൂ​ല തോ​മ​സ്, ഫി​ഷ​റീ​സ് വ​കു​പ്പ് അ​സി​.ഡ​യ​റ​ക്ട​ര്‍ കെ.​ഒ. ബി​ന്ദു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഐ. ​ജ​യ​ല​ക്ഷ്മി, ച​വ​റ ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന​ന്ദ്, കി​ഷോ​ര്‍ അ​മ്പി​ലാ​ക്ക​ര, നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശി​വ​ലാ​ല്‍ എ​ന്നി​വ​ര്‍ ഒ​പ്പമു​ണ്ടാ​യി​രു​ന്നു.

 

Tags : Nattuvishesham DistrictNews DeepikaNews assistance

Recent News

Corehub Up