തിരുവനന്തപുരം: തൈക്കാട് പരിശുദ്ധ സ്വർഗാരോപിത മാതാ ദേവാലയത്തിൽ ക്രിസ്തു രാജത്വ തിരുനാളിനോട് അനുബന്ധിച്ച് ഇന്നലെ വൈകുന്നേരം 5.45 ന് ജപമാല ലിറ്റിനിയും നൊവേനയും നടന്നു. വൈകുന്നേരം 6.15ന് ഇടവക വികാരി ഫാ. ജൂലിയസ് സാവിയോ കൊടിയേറ്റി. തുടർന്ന് ആഘോഷകരമായ ദിവ്യബലി നടന്നു. ഫാ. പ്രമോദ് സേവ്യർ മുഖ്യ കാർമികത്വം വഹിച്ചു. ഫാ. സജു റോള്‍ഡന്‍ വചനപ്രഘോഷണം നടത്തി.
ഇന്നു വൈകുന്നേരം ആറിന് ജപമാല, ലിറ്റിനി & നൊവേന തുടർന്ന് ആഘോഷകരമായ ദിവ്യബലിയും സന്ധ്യാവന്ദന പ്രാർത്ഥനയും. മുഖ്യകാർമികൻ ഫാ. ജിജോ ജോസ് ആർ. ചെറുവയ്ക്കൽ. തിരുനാൾ ദിവസമായ നാളെ രാവിലെ 6.30.ന് ജപമാല & ലിറ്റിനി തുടർന്ന് ആഘോഷകരമായ തിരുനാൾ ദിവ്യബലി. മുഖ്യകാർമികൻ ഫാ. റെക്സ് മൊറായിസ്, വചനപ്രഘോഷണം ഫാ. ഡാർവിൻ ഫെർണാണ്ടസ്. തുടർന്ന് കൊടിയിറക്ക്.