x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൈ​ക്കാ​ട് പ​രി​ശു​ദ്ധ സ്വ​ർ​ഗാരോ​പി​ത മാ​താ ദേവാ​ല​യ​ത്തി​ൽ തി​രു​നാ​ൾ കൊടിയേറി

വെബ് ഡെസ്ക്
Published: November 21, 2026 01:19 AM IST | Updated: November 21, 2026 01:19 AM IST

തൈ​ക്കാ​ട് പ​രി​ശു​ദ്ധ സ്വ​ർ​ഗാരോ​പി​ത മാ​താ ദേവാ​ല​യ​ത്തി​ൽ ക്രി​സ്തു രാ​ജ​ത്വ തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​ട​വ​ക വി​കാ​രി ഫാ. ​ജൂ​ലി​യ​സ് സാ​വി​യോ കൊ​ടി​യേ​റ്റു​ന്നു.

തി​രു​വ​ന​ന്ത​പു​രം: തൈ​ക്കാ​ട് പ​രി​ശു​ദ്ധ സ്വ​ർ​ഗാ​രോ​പി​ത മാ​താ ദേ​വാ​ല​യ​ത്തി​ൽ ക്രി​സ്തു രാ​ജ​ത്വ തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.45 ന് ​ജ​പ​മാ​ല ലി​റ്റി​നി​യും നൊ​വേ​ന​യും ന​ട​ന്നു. വൈ​കു​ന്നേ​രം 6.15ന് ​ഇ​ട​വ​ക വി​കാ​രി ഫാ. ​ജൂ​ലി​യ​സ് സാ​വി​യോ കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ആ​ഘോ​ഷ​ക​ര​മാ​യ ദി​വ്യ​ബ​ലി ന​ട​ന്നു. ഫാ. ​പ്ര​മോ​ദ് സേ​വ്യ​ർ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​സ​ജു റോ​ള്‍​ഡ​ന്‍ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി.

ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​ന് ജ​പ​മാ​ല, ലി​റ്റി​നി & നൊ​വേ​ന തു​ട​ർ​ന്ന് ആ​ഘോ​ഷ​ക​ര​മാ​യ ദി​വ്യ​ബ​ലി​യും സ​ന്ധ്യാ​വ​ന്ദ​ന പ്രാ​ർ​ത്ഥ​ന​യും. മു​ഖ്യ​കാ​ർ​മി​ക​ൻ ഫാ. ​ജി​ജോ ജോ​സ് ആ​ർ. ചെ​റു​വ​യ്ക്ക​ൽ. തി​രു​നാ​ൾ ദി​വ​സ​മാ​യ നാ​ളെ രാ​വി​ലെ 6.30.ന് ​ജ​പ​മാ​ല & ലി​റ്റി​നി തു​ട​ർ​ന്ന് ആ​ഘോ​ഷ​ക​ര​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി. മു​ഖ്യ​കാ​ർ​മി​ക​ൻ ഫാ. ​റെ​ക്സ് മൊ​റാ​യി​സ്, വ​ച​ന​പ്ര​ഘോ​ഷ​ണം ഫാ. ​ഡാ​ർ​വി​ൻ ഫെ​ർ​ണാ​ണ്ട​സ്. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക്.

Tags : Feast Day Flag Hoisting Nattuvishesham DistrictNews Church Assumption of the Blessed Virgin Mary Thycaud

Recent News

Corehub Up