പലർക്കും ആസ്ത്മ ഒരു ചെറിയ പ്രശ്നം മാത്രമാണെന്ന ധാരണയുണ്ട്. എന്നാൽ, ശരിയായ ചികിത്സ ലഭ്യമാകാത്ത പക്ഷം ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം എന്നതാണു വസ്തുത.
പ്രധാനമായി ശ്രദ്ധിക്കേണ്ടത്...
- ശരിയായ രോഗനിർണയം (early diagnosis)
- ഇൻഹെയ്ലർ ചികിത്സയുടെ പ്രാധാന്യം
- രോഗനിയന്ത്രണത്തിൽ രോഗിയുടെ പങ്ക്
- ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ പങ്ക്
ആസ്ത്മ നിരക്ക് കൂടുന്നത്...
ഇന്ത്യയിൽ ആസ്ത്മ ബാധിതരുടെ എണ്ണം വളരെ കൂടുതലാണ്. നഗരവൽക്കരണം, വാഹനമലിനീകരണം, വീടിനകത്തുള്ള വായു മലിനീകരണം (അടുക്കള പുക), ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവയാണ് പ്രധാന കാരണങ്ങൾ.
ഗ്രാമപ്രദേശങ്ങളിലും ബയോമാസ് ഇന്ധനങ്ങൾ ഉപയോഗിക്കുന്നതിനാൽ സ്ത്രീകളിലും കുട്ടികളിലും ആസ്ത്മ സാധ്യത കൂടുതലാണ്.
സ്റ്റിറോയ്ഡ് ഭയം
ആരോഗ്യസേവനങ്ങൾ എല്ലായിടത്തും ഒരുപോലെ ലഭ്യമല്ലാത്തതും, ഇൻഹെയ്ലർ മരുന്നുകളെക്കുറിച്ചുള്ള ഭയവും തെറ്റിദ്ധാരണകളും (സ്റ്റിറോയ്ഡ് ഭയം- steroid phobia) നിലനിൽക്കുന്നതും രോഗനിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കുന്നു.
ആസ്ത്മ ചികിത്സയും നിയന്ത്രണവും
ആസ്ത്മയുടെ ചികിത്സയിൽ പ്രധാനമായി രണ്ടു തരത്തിലുള്ള മരുന്നുകളാണ് ഉപയോഗിക്കുന്നത്:
- റിലീവർ മരുന്നുകൾ (Relievers) - ഉടൻ ആശ്വാസം നൽകുന്നതിന്
- കൺട്രോളർ മരുന്നുകൾ (Controllers) - രോഗം ദീർഘകാലം നിയന്ത്രിക്കുന്നതിന്
ഇൻഹെയ്ലർ (inhaler)
ഇൻഹെയ്ലർ ഉപയോഗിക്കുന്നതാണ് ഏറ്റവും ഫലപ്രദമായ മാർഗം. ഇത് മരുന്ന് നേരിട്ട് ശ്വാസനാളത്തിലേക്ക് എത്തിക്കുന്നതിനാൽ കുറഞ്ഞ പാർശ്വഫലങ്ങളോടെ കൂടുതൽ ഫലപ്രദമാണ്.
ശരിയായ ഇൻഹെയ്ലർ ടെക്നിക് രോഗനിയന്ത്രണത്തിൽ വളരെ പ്രധാനമാണ്. തെറ്റായ രീതിയിൽ ഉപയോഗിച്ചാൽ മരുന്നിന്റെ ഗുണം ലഭിക്കില്ല.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ആൻ മേരി ജേക്കബ്
സീനിയർ കൺസൾട്ടന്റ് പൾമോണജിസ്റ്റ്, എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.