കൊച്ചി: അത്തം മുതല്‍ തിരുവോണം വരെ 10 ദിവസത്തേക്ക് "അത്തം പത്തോണം' മേളയുമായി പിട്ടാപ്പിള്ളില്‍ ഏജന്‍സീസ്.
ഗൃഹോപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്, ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ തുടങ്ങി വിവിധ ഉല്പന്നങ്ങള്ക്ക് ആകര്‍ഷകമായ കോംബോ ഓഫറുകള്‍, 30,000 രൂപ വരെ കാഷ്ബാക്ക്, ഉറപ്പായ സമ്മാനങ്ങള്‍, ഈസി ഇഎംഐ, എക്സ്ചേഞ്ച് ആനുകൂല്യങ്ങള്‍, അഡീഷണല്‍ വാറന്റി പദ്ധതികള്‍ തുടങ്ങി നിരവധി ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.
എസ്ബിഐയുമായുള്ള സഹകരണത്തിലൂടെ പിട്ടാപ്പിള്ളില്നിന്ന് പര്‍ച്ചേസ് ചെയ്യുന്ന എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 10,000 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കുന്ന എക്സ്ക്ലൂസീവ് സ്കീമും ഒരുക്കിയിട്ടുണ്ട്. സ്മാര്‍ട്ട്ഫോണ്‍ വാങ്ങുമ്പോള്‍ 13,000 രൂപ വരെ മൂല്യമുള്ള ഉറപ്പായ സമ്മാനങ്ങളും ലഭ്യമാണ്.
കേരളത്തിലെ 87 പിട്ടാപ്പിള്ളില്‍ ഷോറൂമുകളിലും ലേറ്റ് നൈറ്റ് ഷോപ്പിംഗ് സൗകര്യമുണ്ട്. വമ്പന്‍ ഓണം കൊമ്പന് ഓഫര്‍ സമ്മാന പദ്ധതിയിലൂടെ ഓണക്കാലത്ത് പര്‍ച്ചേസ് ചെയ്യുന്നവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 5,000ത്തിലധികംപേർക്ക് സമ്മാനം ലഭിക്കും.
നാലു വര്‍ഷം വരെ വാറന്റി ലഭിക്കുന്ന പദ്ധതികള്‍ക്കും പിട്ടാപ്പിള്ളില്‍ വീകെയര്‍ പ്രോഗ്രാമിലൂടെയുള്ള അധിക വാറന്റി സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിംഗിനും പ്രത്യേക ഓണം ഓഫറുകള്‍ ലഭ്യമാണ്.