കീവ്: യുക്രെയ്നിലെ റെയിൽവേ സ്റ്റേഷനിലുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും പത്തു പേർക്കു പരിക്കേൽക്കുകയും ചെയ്തു. നിപ്രോ നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനുകളിൽ യാത്രക്കാർ കയറുന്നതിനിടെ പ്ലാറ്റ്ഫോമിൽ ആക്രമണം ഉണ്ടാവുകയായിരുന്നു. വേഗം കൂടിയ ജെറ്റ് ഡ്രോണുകളാണ് റഷ്യ പ്രയോഗിച്ചത്.