Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attempt Train Derail

ട്രെ​യി​ൻ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച യുവാവ് പി​ടി​യി​ൽ

പാ​​​ല​​​ക്കാ​​​ട്: പൊ​​​ള്ളാ​​​ച്ചി- മീ​​​നാ​​​ക്ഷി​​​പു​​​രം റെ​​​യി​​​ൽ​​​വേ ട്രാ​​​ക്കി​​​ൽ കൂ​​​റ്റ​​​ൻ ക​​​ല്ലു​​​വ​​​ച്ച് ട്രെ​​​യി​​​ൻ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച കേ​​​സി​​​ൽ യു​​​വാ​​​വി​​​നെ പാ​​​ല​​​ക്കാ​​​ട് ഡി​​​വി​​​ഷ​​​ൻ ആ​​​ർ​​​പി​​​എ​​​ഫും റെ​​​യി​​​ൽ​​​വേ പൊ​​​ലി​​​സും ചേ​​​ർ​​​ന്ന് അ​​​റ​​​സ്റ്റ് ചെ​​​യ്തു. പൊ​​​ള്ളാ​​​ച്ചി ജ​​​മ്മേ​​​ൻ മു​​​ത്തൂ​​​ർ സ്വ​​​ദേ​​​ശി ന​​​ന്ദ​​​കു​​​മാ​​​ർ (24) ആ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ഒ​​​ക്ടോ​​​ബ​​​ർ 29ന് ​​​പു​​​ല​​​ർ​​​ച്ചെ 5.22നാ​​​യി​​​രു​​​ന്നു കേ​​​സി​​​ന് ആ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. പൊ​​​ള്ളാ​​​ച്ചി​​​യി​​​ൽ​​​നി​​​ന്നു പാ​​​ല​​​ക്കാ​​​ട്ടേ​​​ക്കു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന മെ​​​മു ട്രെ​​​യി​​​ൻ ട്രാ​​​ക്കി​​​ൽ വ​​​ച്ചി​​​രു​​​ന്ന 40 കി​​​ലോ​​​യോ​​​ളം ഭാ​​​ര​​​മു​​​ള്ള ക​​​ല്ലി​​​ൽ ഇ​​​ടി​​​ച്ചു. ട്രെ​​​യി​​​നി​​​ന്‍റെ കാ​​​റ്റി​​​ൽ ഗാ​​​ർ​​​ഡി​​​നു കേ​​​ടു​​​പാ​​​ടു​​​ക​​​ൾ സം​​​ഭ​​​വി​​​ച്ചെ​​​ങ്കി​​​ലും ആ​​​ള​​​പാ​​​യ​​​മൊ​​​ന്നും സം​​​ഭ​​​വി​​​ച്ചി​​​ല്ല.

സം​​​ഭ​​​വ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് പാ​​​ല​​​ക്കാ​​​ട് ആ​​​ർ​​​പി​​​എ​​​ഫ് ഡി​​​വി​​​ഷ​​​ണ​​​ൽ സെ​​​ക്യൂ​​​രി​​​റ്റി ക​​​മ്മി​​​ഷ​​​ണ​​​ർ, കോ​​​യ​​​ന്പ​​​ത്തൂ​​​ർ റെ​​​യി​​​ൽ​​​വേ പൊ​​​ലി​​​സ് ഡെ​​​പ്യൂ​​​ട്ടി സൂ​​​പ്ര​​​ണ്ട്, ആ​​​ന​​​മ​​​ല പൊ​​​ലി​​​സ് എ​​​ന്നി​​​വ​​​ർ സ്ഥ​​​ല​​​ത്തെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. പോ​​​ത്ത​​​ന്നൂ​​​രി​​​ൽ​​നി​​​ന്നു​​​ള്ള ഡോ​​​ഗ് സ്ക്വാ​​​ഡും തെ​​​ളി​​​വെ​​​ടു​​​പ്പി​​​നെ​​​ത്തി. കൊ​​​ല്ല​​​ങ്കോ​​​ട് സീ​​​നി​​​യ​​​ർ സെ​​​ക്‌​​​ഷ​​​ൻ എ​​​ൻ​​​ജി​​​നി​​​യ​​​ർ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പാ​​​ല​​​ക്കാ​​​ട് ഡി​​​എ​​​സി​​​യു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ ആ​​​ർ​​​പി​​​എ​​​ഫും റെ​​​യി​​​ൽ​​​വേ പൊ​​​ലി​​​സും അ​​​ട​​​ങ്ങു​​​ന്ന പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം രൂ​​​പ​​വ​​ത്ക​​​രി​​​ച്ചു.

സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ, ഡ്രോ​​​ണ്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ, മൊ​​​ബൈ​​​ൽ ട​​​വ​​​ർ ലൊ​​​ക്കേ​​​ഷ​​​നു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നൊ​​​ടു​​​വി​​​ലാ​​ണു പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തി​​​നു സ​​​മീ​​​പം കു​​​ടും​​​ബ​​​ത്തോ​​​ടൊ​​​പ്പം താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന പ്ര​​​തി, ഒ​​​ക്ടോ​​​ബ​​​ർ 28ന് ​​​രാ​​​ത്രി മ​​​ദ്യ​​​പി​​​ച്ച് കു​​​ടും​​​ബ​​​വ​​​ഴ​​​ക്കു​​​ണ്ടാ​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള ദേ​​​ഷ്യ​​​ത്തി​​​ൽ പു​​​ല​​​ർ​​​ച്ചെ മൂ​​​ന്ന​​​ര​​​യോ​​​ടെ ട്രാ​​​ക്കി​​​ൽ ക​​​ല്ല് കൊ​​​ണ്ടു​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​യി.

അ​​​റ​​​സ്റ്റ് ചെ​​​യ്ത പ്ര​​​തി​​​യെ കോ​​​യ​​​ന്പ​​​ത്തൂ​​​ർ ജു​​​ഡീ​​​ഷ്യ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.

Latest News

Corehub Up