Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attention-grabbing

Kottayam

ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച് അ​മ്മ​യു​ടെ​യും മ​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ൾ

കോ​ട്ട​യം: അ​മ്മ​യു​ടെ​യും മ​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ൾ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്നു. കോ​ട്ട​യം ന​ഗ​ര​ത്തി​ൽ​നി​ന്നു​ള്ള ലേ​ഖ​യും മ​ക​ള്‍ ചി​ത്ര​ലേ​ഖ​യു​മാ​ണ് വ​ര്‍ണ​വി​സ്മ​യം ചാ​ലി​ച്ച നാ​ലു ചി​ത്ര​ങ്ങ​ളു​മാ​യി പ്ര​ദ​ര്‍ശ​ന​ത്തി​ല്‍ ഏ​വ​രു​ടെ​യും ശ്ര​ദ്ധ​ പി​ടി​ച്ചു​പ​റ്റു​ന്ന​ത്.

അ​ന്താ​രാ​ഷ്‌​ട്ര വ​നി​താദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ട്ട​യം ല​ളി​ത​ക​ലാ അ​ക്കാ​ദ​മി ആ​ര്‍ട്ട് ഗാ​ല​റി​യി​ല്‍ ന​ട​ക്കു​ന്ന 21 ചി​ത്ര​കാ​രി​ക​ളു​ടെ സൃ​ഷ്ടി​ക​ളു​ടെ പ്ര​ദ​ര്‍ശ​ന​ത്തി​ലാ​ണ് ഇ​രു​വ​രു​ടെ​യും ചി​ത്ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

സ്ത്രീ​യു​ടെ ആ​ത്മ​സൗ​ന്ദ​ര്യ​വും വ​ന്യ​ത​യും വ​ശ്യ​ത​യു​മെ​ല്ലാം ഇ​ഴ​ചേ​രു​ന്ന 40ല​ധി​കം ചി​ത്ര​ങ്ങ​ളി​ല്‍ ഏ​റെ ശ്ര​ദ്ധേ​യം അ​മ്മ​യും മ​ക​ളും ഒ​രു​മി​ച്ച് പ്ര​ദ​ര്‍ശി​പ്പി​ച്ച സ്ത്രീ​ത്വ​ത്തി​ന്‍റെ മ​ഹ​നീ​യ​ത വി​ളി​ച്ചോ​തു​ന്ന ചി​ത്ര​ങ്ങ​ളാ​ണ്. ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ക്കും മു​മ്പേ യു​ദ്ധ​മു​ഖ​ത്ത് മ​ര​ണ​പ്പെ​ട്ട പെ​ണ്‍കു​ഞ്ഞു​ങ്ങ​ളും സ്ത്രീ​ക​ള്‍ ലോ​ക​ത്തി​ന്‍റെ പ്ര​കാ​ശ​മാ​ണ് എ​ന്ന ചി​ന്ത പ​ക​ർ​ന്ന് വി​ള​ക്കു​മെ​ടു​ത്ത് നി​ല്ക്കു​ന്ന സ്ത്രീ​യുമാണ് ലേ​ഖ വി​ഷ​യ​മാ​ക്കി​യ​ത്. സ്ത്രീ ​ജീ​വി​ത​ങ്ങ​ളെ ഉ​യ​രെ പ​റ​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന പ​ട്ടം പ​റ​ത്തു​ന്ന സ്ത്രീ​ക​ളും സ്വാ​ത​ന്ത്ര്യം വി​ളി​ച്ചോ​തു​ന്ന പെ​ണ്‍ജീ​വി​ത​ങ്ങ​ളെ തു​റ​ന്നു​കാ​ട്ടു​ന്ന​തും എ​ന്നാ​ല്‍ അ​ടി​വേ​രു​ക​ളാ​ല്‍ നി​യ​ന്ത്രി​ക്ക​പ്പെ​ടു​ന്ന​തു​മാ​യ സ്ത്രീ​യു​മാ​ണ് മ​ക​ള്‍ ചി​ത്രീ​ക​രി​ച്ച​ത്.

കു​ടും​ബ​ത്തി​ലെ നാ​ലുപേ​രും ചി​ത്ര​കാ​ര​ന്മാ​രാ​ണ്. മൂ​ന്നാ​ര്‍ ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ഗേ​ള്‍സ് ഹൈ​സ്‌​കൂ​ളി​ല്‍ ആ​ര്‍ട്ട് അ​ധ്യാ​പി​ക​യാ​ണ് ലേ​ഖ. മ​ക​ള്‍ ചി​ത്ര​ലേ​ഖ മാ​ന്നാ​നം കെ​ഇ കോ​ള​ജി​ല്‍ ബി​എ ഇം​ഗ്ലീ​ഷ് ബി​രു​ദ വി​ദ്യാ​ര്‍ഥി​യും. കാ​ര്‍മ​ല​ഗി​രി സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ള്‍ ആ​ര്‍ട്ട് അ​ധ്യാ​പ​ക​നാ​യ ലേ​ഖ​യു​ടെ ഭ​ര്‍ത്താ​വ് ടി.​എ​സ്. മ​നോ​ജും ചി​ത്ര​കാ​ര​നാ​ണ്. ദ​ന്പ​തി​ക​ളു​ടെ മ​ക​ന്‍ ദേ​വ​ദ​ര്‍ഷും ചി​ത്ര​കാ​ര​നാ​ണ്. അ​മ്മ​യും മ​ക​ളും ചി​ത്ര​പ്ര​ദ​ര്‍ശ​ന വേ​ദി​യി​ല്‍ ഒ​രു​മി​ച്ചെ​ത്തു​ന്ന​ത് ഇ​തു ര​ണ്ടാം​ത​വ​ണ​യാ​ണ്.

Latest News

Corehub Up