Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Atul

Idukki

മ​നു​ഷ്യ​ത്വം മ​രി​ക്കാ​ത്ത മ​ന​സു​ക​ൾ; അ​തു​ലി​ന് കൈ​ത്താ​ങ്ങാ​യി മ​ർ​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗ്

ക​ട്ട​പ്പ​ന: അ​തു​ലി​ന്‍റെ ചി​കി​ത്സാ ആ​വ​ശ്യ​ത്തി​ന് ക​ട്ട​പ്പ​ന മ​ർ​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗി​ന്‍റെ കൈ​ത്താ​ങ്ങ്. സം​ഘ​ട​ന സ​മാ​ഹ​രി​ച്ച 8.65 ല​ക്ഷം രൂ​പ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ജോ​യി വെ​ട്ടി​ക്കു​ഴി​ക്ക് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ഷി കു​ട്ട​ട കൈ​മ​റി.

ക​ട്ട​പ്പ​ന മു​ള​ക​ര​മേ​ട് അ​റ​യ്ക്ക​പ്പ​റ​മ്പി​ൽ അ​തു​ലി​ന് അ​ക്യൂ​ട്ട് മൈ​ലോ​യി​ഡ് ലു​ക്കീ​മി​യ എ​ന്ന ഗു​രു​ത​ര​രോ​ഗം ആ​റു മാ​സം മു​ൻ​പാ​ണ് ക​ണ്ടെ​ത്തി​യ​ത്. മ​ജ്ജ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ മാ​ത്ര​മാ​ണ് അ​തു​ലി​ന് ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു​വ​രാ​നു​ള്ള വ​ഴി. ഇ​തി​നാ​യി ചെ​ല​വ​ഴി​ക്കേ​ണ്ട​ത് 60 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ്.

ഇ​ത്ര ഭാ​രി​ച്ച തു​ക കു​ടും​ബ​ത്തി​ന് താ​ങ്ങാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് സു​മ​ന​സു​ക​ൾ ഒ​ത്തു​ചേ​ർ​ന്ന് ധ​ന​സ​മാ​ഹ​ര​ണം തു​ട​ങ്ങി​യ​ത്. ക​ട്ട​പ്പ​ന മ​ർ​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗ് അ​തു​ൽ സ​ഹാ​യ​നി​ധി എ​ന്ന പേ​രി​ൽ വി​വി​ധ സ്കൂ​ളു​ക​ളി​ൽ ബി​രി​യാ​ണി ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചും വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്ന് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി​യു​മാ​ണ് തു​ക ക​ണ്ടെ​ത്തി​യ​ത്. ബി​രി​യാ​ണി ച​ല​ഞ്ചി​ൽ സ​ഹാ​യി​ച്ച കു​ടും​ബ​ശ്രീ​ക്കും പ്ര​ത്യേ​ക ഉ​പ​ഹാ​രം കൈ​മാ​റി.

യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് അ​ജി​ത്ത് സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ജോ​മോ​ൻ ജോ​സ്, ബൈ​ജു എ​ബ്രാ​ഹാം, സി​ജോ എ​വ​റ​സ്റ്റ്, അ​നി​ൽ പു​ന​ർ​ജ​നി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Latest News

Corehub Up