അതുൽ സഹായനിധി മർച്ചന്റ്സ് യൂത്ത് വിംഗ് ജനറൽ സെക്രട്ടറി ജോഷി കുട്ടട നഗരസഭാ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴിക്കു കൈമാറുന്നു.
കട്ടപ്പന: അതുലിന്റെ ചികിത്സാ ആവശ്യത്തിന് കട്ടപ്പന മർച്ചന്റ്സ് യൂത്ത് വിംഗിന്റെ കൈത്താങ്ങ്. സംഘടന സമാഹരിച്ച 8.65 ലക്ഷം രൂപ നഗരസഭാ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴിക്ക് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോഷി കുട്ടട കൈമറി.
കട്ടപ്പന മുളകരമേട് അറയ്ക്കപ്പറമ്പിൽ അതുലിന് അക്യൂട്ട് മൈലോയിഡ് ലുക്കീമിയ എന്ന ഗുരുതരരോഗം ആറു മാസം മുൻപാണ് കണ്ടെത്തിയത്. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമാണ് അതുലിന് ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള വഴി. ഇതിനായി ചെലവഴിക്കേണ്ടത് 60 ലക്ഷത്തോളം രൂപയാണ്.
ഇത്ര ഭാരിച്ച തുക കുടുംബത്തിന് താങ്ങാൻ കഴിയാതെ വന്നതോടെയാണ് സുമനസുകൾ ഒത്തുചേർന്ന് ധനസമാഹരണം തുടങ്ങിയത്. കട്ടപ്പന മർച്ചന്റ്സ് യൂത്ത് വിംഗ് അതുൽ സഹായനിധി എന്ന പേരിൽ വിവിധ സ്കൂളുകളിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചും വിവിധയിടങ്ങളിൽനിന്ന് ധനസമാഹരണം നടത്തിയുമാണ് തുക കണ്ടെത്തിയത്. ബിരിയാണി ചലഞ്ചിൽ സഹായിച്ച കുടുംബശ്രീക്കും പ്രത്യേക ഉപഹാരം കൈമാറി.
യൂത്ത് വിംഗ് പ്രസിഡന്റ് അജിത്ത് സുകുമാരൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി സിജോമോൻ ജോസ്, ബൈജു എബ്രാഹാം, സിജോ എവറസ്റ്റ്, അനിൽ പുനർജനി എന്നിവർ സംസാരിച്ചു.
Tags : Merchants' Youth Wing Nattuvishesham District News Atul