Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Audition

സി​നി​മാ ഓ​ഡി​ഷ​ന്‍റെ പേ​രി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യ പെ​ൺ​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി

അ​ഗ​ർ​ത്ത​ല: സി​നി​മ ഓ​ഡി​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി ബം​ഗ​ളൂ​രു​വി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ പെ​ൺ​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി. ഒ​ക്ടോ​ബ​ർ 13 മു​ത​ൽ കാ​ണാ​താ​യ അ​ഗ​ർ​ത്ത​ല സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യെ പി​താ​വി​ന്‍റെ​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ​യും  ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്നാ​ണ് ഒ​ടു​വി​ൽ സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ലെ​ത്തി​ച്ച​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ൽ വ​ലി​യൊ​രു മ​നു​ഷ്യ​ക്ക​ട​ത്ത് സം​ഘ​മു​ണ്ടെ​ന്ന സം​ശ​യ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്.

താ​ൻ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ യോ​ഗ്യ​യാ​ണെ​ന്നും ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കു​ന്ന ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ ഓ​ഡി​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്നും പ​റ​ഞ്ഞ് 'നി​ഷി​മ ബേ​ൻ' എ​ന്ന പേ​രി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി​യ ഒ​രു സ്ത്രീ​യാ​ണ് ത​ന്നെ യാ​ത്ര​യ്ക്ക് പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് പെ​ൺ​കു​ട്ടി പൊ​ലി​സി​ന് മൊ​ഴി ന​ൽ​കി. ആ​ദ്യം ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്യാ​ൻ മ​ടി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ഇ​വ​ർ ന​ൽ​കി​യ ഉ​റ​പ്പി​ൽ പെ​ൺ​കു​ട്ടി സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

യാ​ത്ര​യ്ക്കാ​യി സ്വ​ർ​ണ​മാ​ല പ​ണ​യം വ​ച്ച് പ​ണം ക​ണ്ടെ​ത്തു​ക​യും യു​വ​രാ​ജ് ചൗ​ധ​രി എ​ന്ന​യാ​ൾ 30,000 രൂ​പ ന​ൽ​കു​ക​യും ചെ​യ്ത​താ​യി പെ​ൺ​കു​ട്ടി പ​റ​ഞ്ഞു. വി​മാ​ന ടി​ക്ക​റ്റും ഇ​യാ​ളാ​ണ് ബു​ക്ക് ചെ​യ്തു ന​ൽ​കി​യ​ത്. ഒ​ക്ടോ​ബ​ർ 13-ന് ​ഉ​ച്ച​യ്ക്കാ​ണ് പെ​ൺ​കു​ട്ടി വി​മാ​ന​ത്തി​ൽ ബം​ഗ​ളൂ​രു​വി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്.

ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പെ​ൺ​കു​ട്ടി​യെ ഒ​രാ​ൾ കാ​റി​ൽ വ​ന്ന് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത് വി​ജ​ന​മാ​യ സ്ഥ​ല​ത്തേ​ക്കാ​ണ്. എ​ന്നാ​ൽ അ​വി​ടെ​യെ​ത്തി​യ​പ്പോ​ഴാ​ണ് സി​നി​മാ ചി​ത്രീ​ക​ര​ണ​മോ ഓ​ഡി​ഷ​നോ ഇ​ല്ലെ​ന്ന് പെ​ൺ​കു​ട്ടി​ക്ക് മ​ന​സി​ലാ​യ​ത്. പ​ക​രം മ​റ്റൊ​രു ജോ​ലി ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യും പെ​ൺ​കു​ട്ടി ആ​രോ​പി​ക്കു​ന്നു.

സം​ഘം കു​ട്ടി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ത​ക​രാ​റാ​ക്കു​ക​യും സിം ​കാ​ർ​ഡ് ഊ​രി​മാ​റ്റു​ക​യും ചെ​യ്തു. ഇ​തി​നു​പി​ന്നാ​ലെ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ട്ടി​പ്പു​കാ​ർ ആ​ദ്യം അ​ഞ്ച് ല​ക്ഷം രൂ​പ​യും പി​ന്നീ​ട് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി എ​ട്ട് ല​ക്ഷ​വും ര​ണ്ട് ല​ക്ഷ​വും ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ തു​ട​ങ്ങി.

മ​ക​ളെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് കു​ടും​ബം ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പെ​ൺ​കു​ട്ടി ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യ വി​വ​രം പൊ​ലി​സ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് മും​ബൈ​യി​ലും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​തി​നി​ടെ ത്രി​പു​ര​യി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സു​മി​ത് ന​ൽ​കി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പി​താ​വ് വീ​ണ്ടും ബം​ഗ​ളൂ​രു​വി​ലെ​ത്തി.

സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​ടെ​യും പ്രാ​ദേ​ശി​ക സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഏ​ക​ദേ​ശം 90 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഒ​രു കേ​ന്ദ്ര​ത്തി​ൽ നി​ന്നാ​ണ് പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. അ​വി​ടെ മ​റ്റ് കു​ട്ടി​ക​ളെ​യും ബ​ന്ദി​ക​ളാ​ക്കി​യി​രു​ന്നു​വെ​ന്നും മ​ക​ളെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യ​തി​ന് പി​ന്നാ​ലെ സം​ഘം കു​ട്ടി​ക​ളെ വീ​ണ്ടും ക​ട​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ ത​ട​സ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും പി​താ​വ് വ്യ​ക്ത​മാ​ക്കി.

ബം​ഗ​ളൂ​രു​വി​നും മും​ബൈ​യ്ക്കും ഇ​ട​യി​ലു​ള്ള സം​ഘ​ട​നാ ശൃം​ഖ​ല​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പെ​ൺ​കു​ട്ടി​യു​ടെ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ച്ച​തെ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഖോ​ക​ൻ ച​ന്ദ്ര പോ​ൾ പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ൽ ത്രി​പു​ര മു​ഖ്യ​മ​ന്ത്രി മ​ണി​ക് സാ​ഹ നേ​രി​ട്ട് ഇ​ട​പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ, സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ല​ക്ഷ്യ​മി​ട്ട് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും വി​ദേ​ശ​ങ്ങ​ളി​ലേ​ക്കും ക​ട​ത്തു​ന്ന സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​ണെ​ന്ന് ഖോ​ക​ൻ ച​ന്ദ്ര പോ​ൾ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മു​ഴു​വ​ൻ പേ​രെ​യും നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up