Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aurelius Mantras

ഒ​​​​​റേ​​​​​ലി​​​​​യ​​​​​സ് മ​​​​​ന്ത്ര​​​​​ങ്ങ​​​​​ൾ

ലാ​​​​​റ്റി​​​​​ൻ ഭാ​​​​​ഷ​​​​​യി​​​​​ൽ, പു​​​​​രാ​​​​​ത​​​​​ന റോ​​​​​മാ സാ​​​​​മ്രാ​​​​​ജ്യ​​​​​ത്തി​​​​​ലെ ഏ​​​​​താ​​​​​നും പേ​​​​​ർ എ​​​​​ഴു​​​​​തി​​​​​യ വി​​​​​ശേ​​​​​ഷ​​​​​പ്പെ​​​​​ട്ട ജീ​​​​​വ​​​​​ച​​​​​രി​​​​​ത്ര​​​​​ങ്ങ​​​​​ളു​​​​​ടെ സ​​​​​മാ​​​​​ഹാ​​​​​ര​​​​​മാ​​​​​ണ് ‘ഹി​​​​​സ്റ്റോ​​​​​റി​​​​​യ ഒ​​​​​ഗ​​​​​സ്ത’.​​ ഇ​​​​​ത് എ​​​ഡി നാ​​​​​ലാം നൂ​​​​​റ്റാ​​​​​ണ്ടി​​​​​ലാ​​​​​ണ് എ​​​​​ഴു​​​​​ത​​​​​പ്പെ​​​​​ട്ട​​​​​ത്. റോ​​​​​മാ ച​​​​​ക്ര​​​​​വ​​​​​ർ​​​​​ത്തി​​​​​മാ​​​​​രെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള ജീ​​​​​വ​​​​​ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലാ​​​​​ണ് ലോ​​​​​ക​​​​​ത്തെ സ്വാ​​​​​ധീ​​​​​നി​​​​​ച്ച, മ​​​​​ഹ​​​​​ത്താ​​​​​യ ജീ​​​​​വി​​​​​ത​​​ദ​​​​​ർ​​​​​ശ​​​​​ന​​​​​ങ്ങ​​​​​ളാ​​​​​ലും നി​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ങ്ങ​​​​​ളാ​​​​​ലും ഏ​​​​​വ​​​​​രെ​​​​​യും വി​​​​​സ്മ​​​​​യി​​​​​പ്പി​​​​​ച്ച, അ​​​​​നേ​​​​​കം എ​​​​​ഴു​​​​​ത്തു​​​​​കാ​​​​​ർ​​​​​ക്ക് പ്രി​​​​​യ​​​​​പ്പെ​​​​​ട്ട ത​​​​​ത്വ​​​​​ചി​​​​​ന്ത​​​​​ക​​​​​നാ​​​​​യി മാ​​​​​റി​​​​​യ മാ​​​​​ർ​​​​​ക​​​​​സ് ഒ​​​​​റേ​​​​​ലി​​​​​യ​​​​​സി​​​നെ​​​ക്കു​​​​​റി​​​​​ച്ച് (121-180) വി​​​​​വ​​​​​ര​​​​​ണ​​​​​മു​​​​​ള്ള​​​​​ത്.​​ പി​​​​​ന്നീ​​​​​ട് പ​​​​​ല ച​​​​​ക്ര​​​​​വ​​​​​ർ​​​​​ത്തി​​​​​മാ​​​​​രു​​​​​ടെ​​​​​യും ജീ​​​​​വ​​​​​ച​​​​​രി​​​​​ത്ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​നി​​​​​ന്ന് ഒ​​​​​റേ​​​​​ലി​​​​​യ​​​​​സി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ച് വി​​​​​വ​​​​​രം ല​​​​​ഭി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. റോ​​​​​മാ ച​​​​​ക്ര​​​​​വ​​​​​ർ​​​​​ത്തി​​​​​യാ​​​​​യി​​​​​രു​​​​​ന്ന അ​​​​​ദ്ദേ​​​​​ഹം കു​​​​​റി​​​​​ച്ചു​​​​​വ​​​​​ച്ച ചി​​​​​ന്ത​​​​​ക​​​​​ൾ പി​​​​​ന്നീ​​​​​ട് ‘മെ​​​​​ഡി​​​​​റ്റേ​​​​​ഷ​​​​​ൻ​​​​​സ്’ എ​​​​​ന്ന പേ​​​​​രി​​​​​ൽ പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

അ​​​​​ദ്ദേ​​​​​ഹം പ​​​​​രി​​​​​ത്യാ​​​​​ഗ ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​ന്‍റെ വ​​​​​ക്താ​​​​​വാ​​​​​യി​​​​​രു​​​​​ന്നു. ഈ ​​​​​ലോ​​​​​ക​​​​​ത്തി​​​​​ലെ സ​​​​​മ്പ​​​​​ത്തി​​​​​ലും സു​​​​​ഖ​​​​​ങ്ങ​​​​​ളി​​​​​ലും ഭ്ര​​​​​മി​​​​​ക്കാ​​​​​ത്ത ഭ​​​​​ര​​​​​ണ​​​​​ക​​​​​ർ​​​​​ത്താ​​​​​വാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം. ഇ​​​​​തൊ​​​​​ന്നും പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ​​​വേ​​​​​ണ്ടി എ​​​​​ഴു​​​​​തി​​​​​യ​​​​​താ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല; ത​​​​​ന്നോ​​​​​ടു​​​ത​​​​​ന്നെ എ​​​​​ന്ന പോ​​​​​ലെ പ​​​​​റ​​​​​ഞ്ഞ കാ​​​​​ര്യ​​​​​ങ്ങ​​​​​ളാ​​​​​ണ് പി​​​​​ന്നീ​​​​​ട് വി​​​​​ശ്വ ​​ത​​​​​ത്വ​​​​​ചി​​​​​ന്ത​​​​​യാ​​​​​യി രൂ​​​​​പാ​​​​​ന്ത​​​​​രം പ്രാ​​​​​പി​​​​​ച്ച​​​​​ത്. മാ​​​​​ർ​​​​​കസ് ഒ​​​​​റേ​​​​​ലി​​​​​യ​​​​​സ് ഒ​​​​​രു പു​​​​​ന​​​​​രു​​​​​ത്ഥാ​​​​​ന മ​​​​​ന്ത്ര​​​​​മാ​​​​​ണ് ത​​​​​രു​​​​​ന്ന​​​​​ത്. ജീ​​​​​വി​​​​​ത​​​​​പ​​​​​ത​​​​​ന​​​​​ത്തി​​​​​ൽ മ​​​​​ന​​​​​സി​​​​​നു ന​​​​​ഷ്‌​​​ടം വ​​​​​രാ​​​​​തി​​​​​രി​​​​​ക്കാ​​​​​ൻ സ​​​​​ഹാ​​​​​യി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​ന്‍റെ ‘മെ​​​​​ഡി​​​​​റ്റേ​​​​​ഷ​​​​​ൻസ്’ എ​​​​​ന്ന ഗ്ര​​​​​ന്ഥം. “മു​​​​​റി​​​​​വേ​​​​​റ്റു എ​​​​​ന്ന ബോ​​​​​ധ​​​​​ത്തെ നി​​​​​രാ​​​​​ക​​​​​രി​​​​​ക്കു​​​​​ക; അ​​​​​പ്പോ​​​​​ൾ മു​​​​​റി​​​​​വ് ഇ​​​​​ല്ലാ​​​​​താ​​​​​കും.”- അ​​​​​ദ്ദേ​​​​​ഹം എ​​​​​ഴു​​​​​തി.

ചെ​​​​​റി​​​​​യ കാ​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ൽ സ​​​​​ന്തോ​​​​​ഷം ഉ​​​​​ണ്ടാ​​​​​കാ​​​​​ത്ത​​​​​വ​​​​​ർ​​​​​ക്ക് സ​​​​​ന്തോ​​​​​ഷം എ​​​​​ന്ന സൗ​​​​​ഭാ​​​​​ഗ്യം ഒ​​​​​രി​​​​​ക്ക​​​​​ലും കി​​​​​ട്ടു​​​​​ക​​​​​യി​​​​​ല്ല. അ​​​​​വ​​​​​ർ വി​​​​​ദൂ​​​​​ര​​​​​മാ​​​​​യ വ​​​​​ലി​​​​​യ കാ​​​​​ര്യ​​​​​ങ്ങ​​​​​ളു​​​​​ടെ സ​​​​​ന്തോ​​​​​ഷ​​​​​ത്തി​​​​​നാ​​​​​യി നി​​​​​ത്യേ​​​​​ന​​​​​യു​​​​​ള്ള സ​​​​​ന്തോ​​​​​ഷം ന​​​​​ശി​​​​​പ്പി​​​​​ക്കും. ഒ​​​​​ടു​​​​​വി​​​​​ൽ അ​​​​​വ​​​​​ർ​​​​​ക്ക് വ​​​​​ലി​​​​​യ കാ​​​​​ര്യ​​​​​ത്തി​​​​​ലു​​​​​ള്ള സ​​​​​ന്തോ​​​​​ഷം ല​​​​​ഭി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ങ്കി​​​​​ൽ അ​​​​​തൊ​​​​​രു വാ​​​​​ശി​​​​​യു​​​​​ടെ​​​​​യും മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ന്‍റെ​​​​​യും ഫ​​​​​ല​​​​​മാ​​​​​യി കി​​​​​ട്ടി​​​​​യ​​​​​താ​​​​​ണെ​​​​​ന്ന ചി​​​​​ന്ത മ​​​​​ന​​​​​സി​​​​​ന​​​​​ടി​​​​​യി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​തു​​​കൊ​​​​​ണ്ട് അ​​​​​തി​​​​​ൽ​​​നി​​​​​ന്ന് ശ​​​​​രി​​​​​യാ​​​​​യ സ​​​​​ന്തോ​​​​​ഷം കി​​​​​ട്ടു​​​​​ക​​​​​യി​​​​​ല്ല. പ​​​​​ല അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​ങ്ങ​​​​​ളും ചി​​​​​ന്ത​​​​​ക​​​​​ളും ന​​​​​മ്മു​​​​​ടെ അ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​ത്തി​​​​​ലേ​​​​​ക്ക് ക​​​​​ട​​​​​ന്നു​​​വ​​​​​രു​​​​​ന്നു​​​​​ണ്ട്. പ​​​​​ല വ്യ​​​​​ക്തി​​​​​ക​​​​​ളും അ​​​​​വ​​​​​രു​​​​​ടെ സ്ഥാ​​​​​പി​​​​​ത താ​​​​​ല്പ​​​​​ര്യ​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​ങ്ങ​​​​​ളും നി​​​​​ഗ​​​​​മ​​​​​ന​​​​​ങ്ങ​​​​​ളും ക​​​​​ട​​​​​ത്തി​​​​​വി​​​​​ടു​​​​​ക​​​​​യാ​​​​​ണ്.

ഇ​​​​​തെ​​​​​ല്ലാം ന​​​​​മ്മ​​​​​ളെ ബാ​​​​​ധി​​​​​ക്കു​​​​​ന്ന കാ​​​​​ര്യ​​​​​മാ​​​​​ണോ? എ​​​​​ന്താ​​​​​ണ് ഇ​​​​​തി​​​​​ന്‍റെ​​​​​യൊ​​​​​ക്കെ സ​​​​​ത്യാ​​​​​വ​​​​​സ്ഥ? അ​​​​​ത് അ​​​​​ന്വേ​​​​​ഷി​​​​​ക്കാ​​​​​ൻ​​​പോ​​​​​ലും സ​​​​​മ​​​​​യം ത​​​​​രാ​​​​​ത്തവി​​​​​ധം വീ​​​​​ണ്ടും അ​​​​​വ​​​​​ർ പു​​​​​തി​​​​​യ അ​​​​​വ​​​​​കാ​​​​​ശ​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ളും ചി​​​​​ന്ത​​​​​ക​​​​​ളും കൊ​​​​​ണ്ടു​​​​​വ​​​​​ന്ന് മ​​​​​റി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ഇ​​​​​ത് പു​​​​​തി​​​​​യ കാ​​​​​ര്യ​​​​​മ​​​​​ല്ല; എ​​​​​ന്നു​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. സ​​​​​മൂ​​​​​ഹ​​​​​ത്തെ അ​​​​​ബ​​​​​ദ്ധ​​​​​താ​​​​​ല്പ​​​​​ര്യ​​​​​ങ്ങ​​​​​ളും വ്യാ​​​​​ജ​​​​​വ്യാ​​​​​മോ​​​​​ഹ​​​​​ങ്ങ​​​​​ളും എ​​​​​പ്പോ​​​​​ഴും പ്ലേ​​​​​ഗ് പോ​​​​​ലെ പി​​​​​ടി​​​​​കൂ​​​​​ടു​​​​​ന്നു.​​ ഇ​​​​​തി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ച് ഒ​​​​​റേ​​​​​ലി​​​​​യ​​​​​സ് എ​​​​​ഴു​​​​​തു​​​​​ന്ന​​​​​ത് ശ്ര​​​​​ദ്ധേ​​​​​യ​​​​​മാ​​​​​ണ്: “ന​​​​​മ്മ​​​​​ൾ കേ​​​​​ൾ​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ല്ലാം അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​ങ്ങ​​​​​ളാ​​​​​ണ്, വ​​​​​സ്തു​​​​​ത​​​​​ക​​​​​ള​​​​​ല്ല. ന​​​​​മ്മ​​​​​ൾ കാ​​​​​ണു​​​​​ന്ന​​​​​തെ​​​​​ല്ലാം വീ​​​​​ക്ഷ​​​​​ണ​​​​​മാ​​​​​ണ്, സ​​​​​ത്യ​​​​​മ​​​​​ല്ല.” കാ​​​​​ണു​​​​​ന്ന​​​​​വ​​​​​രൊ​​​​​ക്കെ ഓ​​​​​രോ വീ​​​​​ക്ഷ​​​​​ണം അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്കും. പ​​​​​ല വീ​​​​​ക്ഷ​​​​​ണ​​​​​ങ്ങ​​​​​ൾ ഉ​​​​​ണ്ടാ​​​​​കു​​​​​ന്ന​​​​​ത് സ​​​​​ത്യ​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​ച്ചേ​​​​​രാ​​​​​ൻ സ​​​​​ഹാ​​​​​യി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നേ​​​​​ക്കാ​​​​​ൾ ചി​​​​​ന്താ​​​​​ക്കു​​​​​ഴ​​​​​പ്പ​​​​​മു​​​​​ണ്ടാ​​​​​ക്കു​​​​​ന്നു. ഒ​​​​​ന്നോ ര​​​​​ണ്ടോ അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​ങ്ങ​​​​​ൾ പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കാം. എ​​​​​ന്നാ​​​​​ൽ ആ​​​​​യി​​​​​രം അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​ങ്ങ​​​​​ൾ രം​​​​​ഗം ക​​​​​ലു​​​​​ഷി​​​​​ത​​​​​മാ​​​​​ക്കും.​​​​​ സ​​​​​ത്യം ക​​​​​ല​​​​​ക്ക​​​​​വെ​​​​​ള്ളം​​​പോ​​​​​ലെ ആ​​​​​യി​​​​​ത്തീ​​​​​രും.

ഒ​​​​​രു ദി​​​​​വ​​​​​സം രാ​​​​​വി​​​​​ലെ ഉ​​​​​ണ​​​​​രു​​​​​മ്പോ​​​​​ൾ എ​​​​​ങ്ങ​​​​​നെ ചി​​​​​ന്തി​​​​​ച്ചു തു​​​​​ട​​​​​ങ്ങ​​​​​ണ​​​​​മെ​​​​​ന്ന് ഒ​​​​​റേ​​​​​ലി​​​​​യ​​​​​സ് പ​​​​​റ​​​​​യു​​​​​ന്നു​​​​​ണ്ട്: അ​​​​​ത് ദോ​​​​​ഷൈ​​​​​ക​​​​​വീ​​​​​ക്ഷ​​​​​ണ​​​​​മ​​​​​ല്ല, സ​​​​​ത്യ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള അ​​​​​റി​​​​​വാ​​​​​ണ്. “നി​​​​​ങ്ങ​​​​​ൾ അ​​​​​പ്പോ​​​​​ൾ സ്വ​​​​​യം പ​​​​​റ​​​​​യ​​​​​ണം: ഇ​​​​​ന്നു ഞാ​​​​​ൻ ക​​​​​ണ്ടു​​​​​മു​​​​​ട്ടു​​​​​ന്ന​​​​​വ​​​​​ർ അ​​​​​നാ​​​​​വ​​​​​ശ്യ​​​​​മാ​​​​​യി ഇ​​​​​ട​​​​​പെ​​​​​ടു​​​​​ന്ന​​​​​വ​​​​​രും ന​​​​​ന്ദി​​​​​യി​​​​​ല്ലാ​​​​​ത്ത​​​​​വ​​​​​രും അ​​​​​ഹ​​​​​ങ്കാ​​​​​രി​​​​​ക​​​​​ളും സ​​​​​ത്യ​​​​​സ​​​​​ന്ധ​​​​​ത​​​​​യി​​​​​ല്ലാ​​​​​ത്ത​​​​​വ​​​​​രും അ​​​​​സൂ​​​​​യ​​​​​ക്കാ​​​​​രും ദേ​​​​​ഷ്യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​വ​​​​​രു​​​​​മാ​​​​​യി​​​​​രി​​​​​ക്കും. അ​​​​​വ​​​​​ർ ഇ​​​​​ങ്ങ​​​​​നെ​​​​​യാ​​​​​യ​​​​​ത് അ​​​​​വ​​​​​ർ​​​​​ക്ക് തി​​​​​ന്മ​​​​​യും ന​​​​​ന്മ​​​​​യും വേ​​​​​ർ​​​​​തി​​​​​രി​​​​​ച്ചെ​​​​​ടു​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യാ​​​​​ത്ത​​​​​തു​​​​​കൊ​​​​​ണ്ടാ​​​​​ണ്. എ​​​​​ന്നാ​​​​​ൽ ഞാ​​​​​ൻ ന​​​​​ന്മ​​​​​യു​​​​​ടെ സൗ​​​​​ന്ദ​​​​​ര്യ​​​​​വും തി​​​​​ന്മ​​​​​യു​​​​​ടെ വൃ​​​​​ത്തി​​​​​കേ​​​​​ടും ക​​​​​ണ്ടി​​​​​ട്ടു​​​​​ണ്ട്. തെ​​​​​റ്റ് ചെ​​​​​യ്യു​​​​​ന്ന​​​​​വ​​​​​ന് എ​​​​​ന്‍റെ സ്വ​​​​​ഭാ​​​​​വ​​​​​വു​​​​​മാ​​​​​യോ മ​​​​​ന​​​​​സു​​​​​മാ​​​​​യോ ചി​​​​​ല സാ​​​​​മ​​​​​്യ​​​​​ങ്ങ​​​​​ളൊ​​​​​ക്കെ​​​​​യു​​​​​ണ്ട്. അ​​​​​താ​​​​​യ​​​​​ത് ഞ​​​​​ങ്ങ​​​​​ളി​​​​​ൽ ദൈ​​​​​വി​​​​​ക​​​​​ത​​​​​യു​​​​​ടെ പ​​​​​ങ്ക് ഒ​​​​​രു​​​​​പോ​​​​​ലെ​​​​​യാ​​​​​ണ്. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​ത​​​​​ന്നെ അ​​​​​വ​​​​​ർ​​​​​ക്ക് എ​​​​​ന്നെ മു​​​​​റി​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നാ​​​കി​​​​​ല്ല. എ​​​​​ന്നെ കു​​​​​റ്റ​​​​​കൃ​​​​​ത്യ​​​​​ത്തി​​​​​ലേ​​​​​ക്ക് താ​​​​​ഴ്ത്തി​​​​​ക്കൊ​​​​​ണ്ടു പോ​​​​​കാ​​​​​നാ​​​​​വി​​​​​ല്ല.”

എ​​​​​ന്നാ​​​​​ല്‍ റോം ​​​​​ക​​​​​ത്തി​​​​​യെ​​​​​രി​​​​​ഞ്ഞ​​​​​പ്പോ​​​​​ള്‍ അ​​​​​ത് അ​​​​​ണ​​​​​യ്ക്കാ​​​​​ന്‍ ശ്ര​​​​​മി​​​​​ക്കാ​​​​​തെ, സ്വ​​​​​ന്തം തം​​​​​ബു​​​​​രു​​​​​വി​​​​​ല്‍ വി​​​​​ര​​​​​ലോ​​​​​ടി​​​​​ച്ചു​​​​​കൊ​​​​​ണ്ടി​​​​​രു​​​​​ന്ന നീ​​​​​റോ ച​​​​​ക്ര​​​​​വ​​​​​ര്‍​ത്തി കു​​​​​പ്ര​​​​​സി​​​​​ദ്ധ​​​​​നാ​​​​​യി ന​​​​​മ്മു​​​​​ടെ മു​​​​​മ്പി​​​​​ല്‍ നി​​​​​ല്ക്കു​​​​​ന്നു. അ​​​​​വി​​​​​ടെ സ്വ​​​​​ന്തം കൊ​​​​​ട്ടാ​​​​​രം പ​​​​​ണി​​​​​യാ​​​​​ന്‍ നീ​​​​​റോ ത​​​​​ന്നെ തീ​​​​​യി​​​​​ട്ട​​​​​താ​​​​​ണെ​​​​​ന്ന് വി​​​​​ശ്വ​​​​​സി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രാ​​​​​ണ് അ​​​​​ധി​​​​​ക​​​​​വും. മാ​​​​​ര്‍​ക​​​​​സ് ഒ​​​​​റേ​​​​​ലി​​​​​യ​​​​​സ് അ​​​​​ങ്ങ​​​​​നെ സ്വ​​​​​യം ചീ​​​​​ത്ത​​​​​യാ​​​​​യി​​​​​ല്ല. അ​​​​​ദ്ദേ​​​​​ഹം ന​​​​​ല്ല കാ​​​​​ര്യ​​​​​ങ്ങ​​​​​ള്‍, അ​​​​​തെ​​​​​ത്ര അ​​​​​പ്രി​​​​​യ​​​​​മാ​​​​​ണെ​​​​​ങ്കി​​​​​ലും, പ​​​​​ഠി​​​​​ച്ചു. മു​​​​​ഖ​​​​​ത്തു​​​നോ​​​​​ക്കി സ​​​​​ത്യം പ​​​​​റ​​​​​യു​​​​​ന്ന​​​​​വ​​​​​രോ​​​​​ട് വെ​​​​​റു​​​​​പ്പു തോ​​​​​ന്ന​​​​​രു​​​​​തെ​​​​​ന്ന് മ​​​​​ത​​​​​ചി​​​​​ന്ത​​​​​ക​​​​​നാ​​​​​യ ഡ​​​​​യ​​​​​ഗ്‌​​​​​നീ​​​​​റ്റ​​​​​സ് പ​​​​​റ​​​​​ഞ്ഞു​​​​​കൊ​​​​​ടു​​​​​ത്ത​​​​​ത് അ​​​​​ദ്ദേ​​​​​ഹം ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ല്‍ പ്രാ​​​​​വ​​​​​ര്‍​ത്തി​​​​​ക​​​​​മാ​​​​​ക്കി. വേ​​​​​റൊ​​​​​രു രീ​​​​​തി​​​​​യി​​​​​ല്‍ പ​​​​​റ​​​​​ഞ്ഞാ​​​​​ല്‍, ഒ​​​​​റേ​​​​​ലി​​​​​യ​​​​​സ് ഒ​​​​​ന്നും താ​​​​​ന്‍ ക​​​​​ണ്ടു​​​​​പി​​​​​ടി​​​​​ച്ച​​​​​താ​​​​​ണെ​​​​​ന്ന് അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ടാ​​​​​തെ ന​​​​​മ്മെ മ​​​​​ഹാ​​​​​സ​​​​​ത്യ​​​​​ങ്ങ​​​​​ള്‍​ക്കി​​​​​ട​​​​​യി​​​​​ലൂ​​​​​ടെ ന​​​​​ട​​​​​ത്തി​​​​​ച്ചു. പ​​​​​ല​​​​​രും പ​​​​​ല​​​​​പ്പോ​​​​​ഴാ​​​​​യി പ​​​​​റ​​​​​ഞ്ഞ​​​​​തി​​​​​ല്‍നി​​​​​ന്ന് സ​​​​​ത്യ​​​​​ങ്ങ​​​​​ള്‍ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കാ​​​​​നും അ​​​​​തി​​​​​ന്‍റെ അ​​​​​ന്ത​​​​​രാ​​​​​ര്‍​ഥ​​​​​ങ്ങ​​​​​ള്‍ മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കാ​​​​​നും ഒ​​​​​റേ​​​​​ലി​​​​​യ​​​​​സ് ശീ​​​​​ലി​​​​​ച്ചു. ഇ​​​​​തൊ​​​​​രു സി​​​​​ദ്ധി​​​​​യാ​​​​​ണ്;​​ ആ​​​​​ന്ത​​​​​രി​​​​​ക ഊ​​​​​ര്‍​ജ​​​​​മാ​​​​​ണ്.

ന​​​​​മു​​​​​ക്ക് എ​​​​​ന്തെ​​​​​ല്ലാം വ​​​​​ഴി​​​​​ക​​​​​ള്‍ ജീ​​​​​വി​​​​​ത​​​​​ത്തി​​​ന്‍റെ പ്ര​​​​​ശ്‌​​​​​ന​​​​​ബാ​​​​​ഹു​​​​​ല്യ​​​​​ങ്ങ​​​​​ള്‍​ക്കി​​​​​ട​​​​​യി​​​​​ല്‍ തെ​​​​​ളി​​​​​ഞ്ഞു​​​​​കി​​​​​ട്ടു​​​​​ന്നു​​​​​ണ്ട്. പ​​​​​ക്ഷേ, ഉ​​​​​ള്ളി​​​​​ലെ സം​​​​​ശ​​​​​യാ​​​​​ലു അ​​​​​തി​​​​​നെ​​​​​യെ​​​​​ല്ലാം ത​​​​​ള്ളി​​​​​ക്ക​​​​​ള​​​​​യു​​​​​ക​​​​​യാ​​​​​ണ് ചെ​​​​​യ്യു​​​​​ന്ന​​​​​ത്. എ​​​​​ല്ലാ​​​​​റ്റി​​​​​നെ​​​​​യും ദോ​​​​​ഷൈ​​​​​ക മ​​​​​നോ​​​​​ഭാ​​​​​വ​​​​​ത്തോ​​​​​ടെ നി​​​​​രാ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തു​​​കൊ​​​​​ണ്ടാ​​​​​ണ് ഭൂ​​​​​രി​​​​​പ​​​​​ക്ഷം മ​​​​​നു​​​​​ഷ്യ​​​​​ര്‍​ക്കും ഇ​​​​​രു​​​​​ട്ടി​​​​​ല്‍ ത​​​​​പ്പി​​​​​ത്ത​​​​​ട​​​​​യേ​​​​​ണ്ടി​​​​​വ​​​​​രു​​​​​ന്ന​​​​​തെ​​​​​ന്ന് സൂ​​​​​ചി​​​​​ത​​​​​മാ​​​​​കു​​​​​ന്നു.

ഒ​​​​​റേ​​​​​ലി​​​​​യ​​​​​സ് എ​​​​​ന്ന ച​​​​​ക്ര​​​​​വ​​​​​ര്‍​ത്തി ച​​​​​രി​​​​​ത്ര​​​​​ത്തി​​​ന്‍റെ ഗ​​​​​ഹ​​​​​ന​​​​​മാ​​​​​യ വി​​​​​സ്മൃ​​​​​തി​​​​​യി​​​​​ല്‍ മ​​​​​റ​​​​​ഞ്ഞു​​​​​വെ​​​​​ങ്കി​​​​​ലും, അ​​​​​ദ്ദേ​​​​​ഹം പ​​​​​ല​​​​​പ്പോ​​​​​ഴാ​​​​​യി കു​​​​​റി​​​​​ച്ചി​​​​​ട്ട ചി​​​​​ന്ത​​​​​ക​​​​​ള്‍ ന​​​​​ശി​​​​​ച്ചി​​​​​ല്ല; മെ​​​​​ഡി​​​​​റ്റേ​​​​​ഷ​​​​​ന്‍​സ് എ​​​​​ന്ന പു​​​​​സ്ത​​​​​ക​​​​​മാ​​​​​യി അ​​​​​തു ന​​​​​മ്മു​​​​​ടെ മു​​​​​മ്പി​​​​​ലു​​​​​ണ്ട്. മാ​​​​​ത്ര​​​​​മ​​​​​ല്ല, നൂ​​​​​റ്റാ​​​​​ണ്ടു​​​​​ക​​​​​ളാ​​​​​യി അ​​​​​ത് വാ​​​​​യ​​​​​ന​​​​​ക്കാ​​​​​രെ വി​​​​​ശു​​​​​ദ്ധ​​​​​രാ​​​​​ക്കു​​​​​ക​​​​​യും ജ്ഞാ​​​​​നി​​​​​ക​​​​​ളാ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്നു. പ​​​​​ത്താം നൂ​​​​​റ്റാ​​​​​ണ്ടു വ​​​​​രെ ഈ ​​​​​കൃ​​​​​തി​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ച് യാ​​​​​തൊ​​​​​രു വി​​​​​വ​​​​​ര​​​​​വു​​​​​മി​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു. പ​​​​​ത്താം നൂ​​​​​റ്റാ​​​​​ണ്ടി​​​​​ല്‍ ചെ​സാ​റി​യാ​യി​ലെ ബി​​​​​ഷ​​​​​പ് അ​​​​​രി​​​​​ത്ത​​​​​സ് ത​​​​​ന്‍റെ കൈ​​​​​യെ​​​​​ഴു​​​​​ത്ത് പ്ര​​​​​തി​​​​​ക​​​​​ളു​​​​​ടെ ശേ​​​​​ഖ​​​​​ര​​​​​ത്തി​​​​​ല്‍നി​​​​​ന്ന് ക​​​​​ണ്ടെ​​​​​ടു​​​​​ത്ത​​​​​താ​​​​​ണ് ഇ​​​​​പ്പോ​​​​​ള്‍ പു​​​​​സ്ത​​​​​ക​​​​​രൂ​​​​​പ​​​​​ത്തി​​​​​ല്‍ നാം ​​​​​കാ​​​​​ണു​​​​​ന്ന കൃ​​​​​തി​​​​​ക്ക് ആ​​​​​ധാ​​​​​ര​​​​​മാ​​​​​യി​​​​​ട്ടു​​​​​ള്ള​​​​​ത്. അ​​​​​ദ്ദേ​​​​​ഹം അ​​​​​ത് ഹെ​രാ​ക്ലി​യാ​യി​ലെ ആ​​​​​ര്‍​ച്ച്ബി​​​​​ഷ​​​​​പ് ദ​​​​​ിമി​​​​​ത്രി​​​​​യ​​​​​സി​​​​​ന് അ​​​​​യ​​​​​ച്ചു​​​​​കൊ​​​​​ടു​​​​​ത്ത​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് ഒ​​​​​റേ​​​​​ലി​​​​​യ​​​​​സി​​​​​ന്‍റെ ചി​​​​​ന്ത​​​​​ക​​​​​ള്‍​ക്ക് വെ​​​​​ളി​​​​​ച്ചംകാ​​​​​ണാ​​​​​നു​​​​​ള്ള വ​​​​​ഴി തെ​​​​​ളി​​​​​ഞ്ഞ​​​​​ത്.

ഗ്ര​​​​​ന്ഥ​​​​​ത്തി​​​​​ല്‍നി​​​​​ന്ന് ഒ​​​​​രു ഭാ​​​​​ഗം ഉ​​​​​ദ്ധ​​​​​രി​​​​​ക്കാം: “എ​​​​​ല്ലാ വ​​​​​സ്തു​​​​​ക്ക​​​​​ളും അ​​​​​നു​​​​​ഭ​​​​​വ​​​​​ത്തി​​​​​ല്‍ വി​​​​​ര​​​​​സ​​​​​വും കാ​​​​​ല​​​​​ത്തി​​​​​ല്‍ നൈ​​​​​മി​​​​​ഷി​​​​​ക​​​​​വും ഉ​​​​​ള്ള​​​​​ട​​​​​ക്ക​​​​​ത്തി​​​​​ല്‍ ക്ഷ​​​​​ണി​​​​​ക​​​​​വു​​​​​മാ​​​​​ണ്. എ​​​​​ല്ലാ അ​​​​​ര്‍​ഥ​​​​​ത്തി​​​​​ലും മ​​​​​രി​​​​​ച്ച​​​​​വ​​​​​രും മ​​​​​റ​​​​​യ്ക്ക​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രും ക​​​​​ണ്ടി​​​​​രു​​​​​ന്ന ആ ​​​​​ദി​​​​​ന​​​​​ങ്ങ​​​​​ള്‍ത​​​​​ന്നെ​​​​​യാ​​​​​ണ് നി​​​​​ങ്ങ​​​​​ളും ക​​​​​ണ്ടു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. വ​​​​​സ്തു​​​​​ക്ക​​​​​ള്‍ ന​​​​​മ്മു​​​​​ടെ ശ​​​​​രീ​​​​​ര​​​​​ക​​​​​വാ​​​​​ട​​​​​ത്തി​​​​​ന്‍റെ പു​​​​​റ​​​​​ത്താ​​​​​ണ് നി​​​​​ല്ക്കു​​​​​ന്ന​​​​​ത്. അ​​​​​വ എ​​​​​ന്താ​​​​​ണോ അ​​​​​വ മാ​​​​​ത്ര​​​​​മാ​​​​​ണ്. അ​​​​​വ​​​​​യ്ക്ക് അ​​​​​വ​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ച് സ്വ​​​​​യ​​​​​മൊ​​​​​ന്നു​​​​​മ​​​​​റി​​​​​യി​​​​​ല്ല. അ​​​​​വ അ​​​​​വ​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ച് സ്വ​​​​​ന്ത​​​​​മാ​​​​​യ ഒ​​​​​രു വി​​​​​ധി​​​​​നി​​​​​ര്‍​ണ​​​​​യ​​​​​വും ന​​​​​ട​​​​​ത്തു​​​​​ന്നി​​​​​ല്ല. അ​​​​​പ്പോ​​​​​ള്‍ വി​​​​​ധി നി​​​​​ര്‍​ണ​​​​​യ​​​​​ങ്ങ​​​​​ള്‍ ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത് ന​​​​​മ്മു​​​​​ടെ മാ​​​​​ര്‍​ഗ​​​​​ദ​​​​​ര്‍​ശി​​​​​യും നി​​​​​യ​​​​​ന്താ​​​​​വു​​​​​മാ​​​​​യ യു​​​​​ക്തി​​​​​യാ​​​​​ണ്.”

Latest News

Corehub Up