ഓസ്റ്റിൻ (ടെക്സസ്): അമേരിക്കയിലെ ഓസ്റ്റിനിൽ കഴിഞ്ഞ ഞായറാഴ്ച ബാറിന് പുറത്തുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ട മൂന്നുപേരെ അധികൃതർ തിരിച്ചറിഞ്ഞു. റൈഡർ ഹാരിംഗ്ടൺ (19), സവിത ഷാൻ (21), ജോർജ് പെഡേഴ്സൺ (30) എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട സവിത ഷാൻ ഇന്ത്യൻ വംശജയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ടെക്സസ് സർവകലാശാലയ്ക്ക് സമീപമുള്ള 'ബഫോർഡ്സ്' എന്ന പ്രശസ്തമായ ബാറിന് പുറത്ത് ഞായറാഴ്ച പുലർച്ചെ രണ്ടോടെയാണ് വെടിവയ്പ്പുണ്ടായത്. സെനഗലിൽ നിന്നുള്ള യുഎസ് പൗരനായ എൻഡിയാഗ ഡിയാഗ്നെ (53) എന്നയാളാണ് വെടിയുതിർത്തത്. ഇയാളെ പോലീസ് വെടിവച്ചു കൊന്നു.