Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Austrian Airlines

ബോം​ബ് ഭീ​ഷ​ണി; ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി

വി​യ​ന്ന: ബോം​ബ് ഭീ​ഷ​ണി​യെ​തു​ട​ർ​ന്ന് ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. ഇ​സ്ര​യേ​ലി​ലെ ടെ​ൽ അ​വീ​വി​ൽ നി​ന്ന് ഓ​സ്ട്രി​യ​യി​ലെ വി​യ​ന്ന​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യ വി​മാ​ന​മാ​ണ് നി​ല​ത്തി​റ​ക്കി​യ​ത്. ബ​ൾ​ഗേ​റി​യ​യി​ലെ സോ​ഫി​യ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് വി​മാ​നം തി​രി​ച്ചി​റ​ക്കി​യ​ത്.

വി​മാ​ന​ത്തി​നു​ള്ളി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്ന സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി പൈ​ല​റ്റ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി ലാ​ൻ​ഡ് ചെ​യ്ത​ത്. എ​ന്നാ​ൽ പി​ന്നീ​ട് ഭീ​ഷ​ണി വ്യാ​ജ​മെ​ന്ന് ക​ണ്ടെ​ത്തി.

51 യാ​ത്ര​ക്കാ​രും ആ​റ് ജീ​വ​ന​ക്കാ​രു​മാ​ണ് ഈ ​സ​മ​യ​ത്ത് വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ​യും വി​മാ​ന ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലാ​ൻ​ഡിം​ഗി​ന് തൊ​ട്ടു​പി​ന്നാ​ലെ സു​ര​ക്ഷാ സേ​ന വി​മാ​നം വ​ള​യു​ക​യും യാ​ത്ര​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് വി​മാ​ന​ത്തി​ലും യാ​ത്ര​ക്കാ​രു​ടെ ല​ഗേ​ജു​ക​ളി​ലും ബോം​ബ് സ്ക്വാ​ഡും മ​റ്റ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി.

പ​രി​ശോ​ധ​ന​യി​ൽ സം​ശ​യ​സ്പ​ദ​മാ​യി ഒ​ന്നു​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി. ഇ​തോ​ടെ ഭീ​ഷ​ണി വ്യാ​ജ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ന്ന് അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യ ശേ​ഷം യാ​ത്ര തു​ട​രാ​ൻ അ​നു​മ​തി ന​ൽ​കി. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up