Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Auto Driver Dies

Alappuzha

കാ​റും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു

ചെ​ങ്ങ​ന്നൂ​ർ: പാ​ണ്ട​നാ​ട് ആ​ർ​കെ​വി സ്കൂ​ളി​ന് സ​മീ​പം കാ​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു. പാ​യി​പ്പാ​ട് സ്വ​ദേ​ശി വാ​വ​ച്ച​ൻ (52) ആ​ണ് അ​ന്ത​രി​ച്ച​ത്. ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന ഇ​യാ​ളു​ടെ പ്രാ​യ​മാ​യ ബ​ന്ധു​വാ​യ സ്ത്രീ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​വ​രെ പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കി​ട്ട് മൂ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ചെ​ങ്ങ​ന്നൂ​ർ മാ​ർ​ക്ക​റ്റി​ൽ മ​ത്സ്യ​ക്ക​ച്ച​വ​ടം ക​ഴി​ഞ്ഞ് ഓ​ട്ടോ​റി​ക്ഷ​യി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു വാ​വ​ച്ച​ൻ. പാ​ണ്ട​നാ​ട് ഭാ​ഗ​ത്തു​നി​ന്നും ചെ​ങ്ങ​ന്നൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​ർ, മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​തി​ർ​ദി​ശ​യി​ൽ നി​ന്നെ​ത്തി​യ ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. കാ​ർ അ​മി​ത​വേ​ഗ​ത​യി​ലാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വാ​വ​ച്ച​നെ ഉ​ട​ൻ ത​ന്നെ പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വാ​ർ​ഡ് അം​ഗം ശു​ഭാ രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ഉ​ട​ന​ടി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ കാ​റോ​ടി​ച്ചി​രു​ന്ന പാ​ണ്ട​നാ​ട് തു​രു​ത്തി​ക്കാ​ട്ടി​ൽ ആ​ദി​ൽ അ​നി​ൽ (19) വാ​ഹ​ന​ത്തി​ൽനി​ന്നും ഇ​റ​ങ്ങി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തു​രു​ത്തി​ക്കാ​ട്ടി​ൽ സൂ​ര്യ​കു​ട്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​ർ. ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഒ​ളി​വി​ൽ പോ​യ ഡ്രൈ​വ​ർ​ക്കാ​യി സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up