Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Autonomous College

ഓട്ടോണമസ് കോളജ്: സർക്കാർ നിലപാട് അഭിനന്ദനാര്‍ഹമെന്ന് മാര്‍ തോമസ് തറയില്‍

ച​ങ്ങ​നാ​ശേ​രി: ഓ​ട്ടോ​ണ​മ​സ് പ​ദ​വി ല​ഭി​ച്ചി​ട്ടും ഒ​രു പു​തി​യ കോ​ഴ്സു​പോ​ലും തു​ട​ങ്ങാ​നാ​കാ​തെ നൂ​ലാ​മാ​ല​ക​ളി​ല്‍പ്പെ​ട്ടു കി​ട​ക്കു​ന്ന കോ​ള​ജു​ക​ള്‍ക്ക് വ​ലി​യ അ​ക്കാ​ദ​മി​ക സ്വാ​ത​ന്ത്ര്യം ന​ല്‍കി​യ സ​ര്‍ക്കാ​രി​നെ കെ​സി​ബി​സി സെ​ക്ര​ട്ട​റി ജ​ന​റ​ലും ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച്ബി​ഷ​പ്പു​മാ​യ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ അ​ഭി​ന​ന്ദി​ച്ചു. പു​തി​യ കാ​ല​ത്തെ കോ​ഴ്‌​സു​ക​ള്‍ പ​ഠി​ക്കാ​ന്‍ കു​ട്ടി​ക​ള്‍ക്ക് കേ​ര​ള​ത്തി​നു പു​റ​ത്തേ​ക്ക് പോ​ക​ണ​മെ​ന്ന ദു​ര​വ​സ്ഥ​യ്ക്ക് മാ​റ്റം വ​രു​ത്തു​ന്ന​തി​ൽ ഈ ​ഉ​ത്ത​ര​വ് നി​ര്‍ണാ​യ​ക​മാ​കും.

നാ​ട്ടി​ല്‍ത​ന്നെ മി​ക​ച്ച കോ​ഴ്സു​ക​ള്‍ പ​ഠി​ക്കാ​നാ​കു​ന്ന​ത് പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ സാ​മ്പ​ത്തി​ക​ഭാ​രം ല​ഘൂക​രി​ക്കും. ഓ​ട്ടോ​ണ​മ​സ് കോ​ള​ജു​ക​ള്‍ ന​ട​ത്തു​ന്ന മാ​നേ​ജ്മെ​ന്‍റു​ക​ളെ മു​ത​ലാ​ളി​മാ​ര്‍ എ​ന്നും വി​ദ്യാ​ഭ്യാ​സ ക​ച്ച​വ​ട​ക്കാ​ര്‍ എ​ന്നും വി​ളി​ച്ച് ആ​ക്ഷേ​പി​ക്കു​ന്ന​വ​ര്‍ ന​മ്മു​ടെ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ ത​ന്നെ​യാ​ണ് ആ​ക്ഷേ​പി​ക്കു​ന്ന​ത്.

ഗ​വ​ണ്‍മെ​ന്‍റ് കോ​ള​ജു​ക​ളി​ലും എ​യ്ഡ​ഡ് മേ​ഖ​ല​യി​ലും കോ​ഴ്‌​സു​ക​ള്‍ പു​നഃ​ക്ര​മീ​ക​രി​ച്ചു​കൊ​ണ്ടും ന്യൂ​ജെ​ന്‍ കോ​ഴ്സു​ക​ള്‍ അ​നു​വ​ദി​ച്ചു​കൊ​ണ്ടും ഫീ​സ് ഇ​ല്ലാ​തെ പ​ഠി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം അ​ധി​ക​ബാ​ധ്യ​ത​യി​ല്ലാ​തെ സ​ര്‍ക്കാ​രി​ന് സൃ​ഷ്‌​ടി​ക്കാ​വു​ന്ന​തേ​യു​ള്ളൂ. യൂ​ണി​വേ​ഴി​സി​റ്റി​ക​ള്‍ തു​റ​ന്ന മ​ന​സോ​ടെ ആ​വ​ശ്യ​മാ​യ ന​യ​ങ്ങ​ളും ച​ട്ട​ങ്ങ​ളും രൂ​പീ​ക​രി​ച്ച് കോ​ള​ജു​ക​ള്‍ക്ക് പ്ര​വ​ര്‍ത്ത​ന സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​ര്‍ച്ച്ബി​ഷ​പ് ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up