Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Autorickshaw Fell

Thiruvananthapuram

ഓ​ട്ടോ​റി​ക്ഷ കു​ള​ത്തി​ല്‍ പ​തി​ച്ചു

യാ​ത്ര​ക്കാ​രും ഡ്രൈവറും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

പാറശാല/നെ​യ്യാ​റ്റി​ന്‍​ക​ര: ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം തെ​റ്റി കു​ള​ത്തി​ല്‍ വീ​ണു. മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള കൈ​ക്കു​ഞ്ഞ​ട​ക്കം മൂ​ന്നു യാ​ത്ര​ക്കാ​രും ഡ്രൈ​വ​റും അ​തി​ശ​യ​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍ പാ​റ​ശാ​ല സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ന്‍, നെ​ടു​വ​ന്‍​വി​ള സ്വ​ദേ​ശി​ക​ളാ​യ ഉ​ഷ, മ​ക​ള്‍ മാ​യ, മാ​യ​യു​ടെ മൂ​ന്നു മാ​സം പ്രാ​യ​മു​ള്ള മ​ക​ള്‍ എ​ന്നി​വ​രാ​യി​രു​ന്നു വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പാ​റ​ശാ​ല​യ്ക്കു സ​മീ​പ​ത്തെ ക​രു​മാ​നൂ​ര്‍ ആ​യ​ത്തു​വി​ള കു​ള​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത മ​ഴ​യി​ല്‍ കു​ള​ത്തി​നു സ​മീ​പ​ത്തെ പാ​ത​യു​ടെ വ​ശ​ത്തെ മ​ണ്ണ് അ​ട​ര്‍​ന്നു മാ​റി​യ​പ്പോ​ഴാ​ണ് ഓ​ട്ടോ​റി​ക്ഷ വെ​ള്ള​ത്തി​ലേ​യ്ക്കു വീ​ണ​ത്. കു​ള​ത്തി​നു സം​ര​ക്ഷ​ണ​വേ​ലി​യി​ല്ല. കു​ള​ത്തി​ല്‍ വീ​ണ​വ​രു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ സ​മീ​പ​വാ​സി​ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് ഡ്രൈ​വ​റെ​യും യാ​ത്ര​ക്കാ​രെ​യും ര​ക്ഷി​ച്ച​ത്.

നാ​ലു​പേ​രെ​യും പാ​റ​ശാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​ര്‍​ക്കും വ​ലി​യ പ​രി​ക്കു​ക​ളി​ല്ല. പി​ന്നീ​ട് നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ഓ​ട്ടോ​റി​ക്ഷ​യെ ക​യ​ര്‍ കെ​ട്ടി വ​ലി​ച്ച് ക​ര​യി​ലെ​ത്തി​ച്ചു. മു​ന്പും ഈ ​പ​രി​സ​ര​ത്ത് വാ​ഹ​ന​ങ്ങ​ള്‍ നി​യ​ന്ത്ര​ണം തെ​റ്റി കു​ള​ത്തി​ലേ​യ്ക്ക് വീ​ണി​ട്ടു​ണ്ടെ​ന്നും സം​ര​ക്ഷ​ണ വേ​ലി വേ​ണ​മെ​ന്ന ആ​വ​ശ്യം അ​ധി​കൃ​ത​ര്‍ മു​ഖ​വി​ല​യ്ക്കെ​ടു​ത്തി​ട്ടി​ല്ലെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

Latest News

Corehub Up