ജെയിംസ് കാമറോണിന്റെ അവതാർ-ഫയർ ആന്‍ഡ് ആഷ് ബോക്സ് ഓഫീസിൽ മിന്നുന്ന പ്രകടനവുമായി മുന്നേറുന്നു. ചിത്രം ഇറങ്ങി മൂന്നാഴ്ച പിന്നിടുമ്പോൾ 192.50 കോടി രൂപയാണ് ഇതുവരെ നേടിയത്.
പുതുവത്സരദിനത്തിൽ ഇടിവ് രേഖപ്പെടുത്തിയെങ്കിലും വെള്ളിയാഴ്ച മാത്രം ചിത്രം വാരിക്കൂട്ടിയത് നാല് കോടിയാണ്.
ചിത്രം ഇറങ്ങിയ ആദ്യ ആഴ്ചയിൽ 128.50 കോടിയും രണ്ടാമത്തെ ആഴ്ചയിൽ 60 കോടിയുമാണ് നേടിയത്.
2022ല്‍ പുറത്തിറങ്ങിയ അവതാർ: ദ് വേ ഓഫ് വാട്ടറിന്റെ തുടർച്ചയാണ് അവതാർ: ഫയർ ആൻഡ് ആഷ്. 2009 ൽ റിലീസ് ചെയ്ത അവതാർ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ പണം വാരിച്ചിത്രമായിരുന്നു.
രണ്ടാം ഭാഗമമായ അവതാർ: വേ ഓഫ് വാട്ടർ സമ്മിശ്ര പ്രതികരണമാണ് നേടിയതെങ്കിലും 2.3 ബില്യൺ ഡോളർ നേടിയിരുന്നു. ഈ ചിത്രത്തിന് പിന്നാലെ അവതാറിന് രണ്ട് സീക്വലുകൾ കൂടി കാമറൂൺ പദ്ധതിയിടുന്നുണ്ട്.