Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Axis My India

എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിടില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ

ന്യൂ​ഡ​ല്‍ഹി: സാംപിള്‍ സ​ര്‍വേ​യി​ല്‍ വോ​ട്ട​ര്‍മാ​രി​ല്‍നി​ന്നു വ്യ​ക്ത​മാ​യ ഉ​ത്ത​രം ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ ബം​ഗാ​ളി​ലെ എ​ക്‌​സി​റ്റ് പോ​ള്‍ ഫ​ലം പു​റ​ത്തു​വി​ടി​ല്ലെ​ന്ന് ആ​ക്‌​സി​സ് മൈ ​ഇ​ന്ത്യ. ത​ങ്ങ​ളു​ടെ സ​ര്‍വേ​യി​ല്‍ വോ​ട്ട​ര്‍മാ​ര്‍ പ്ര​തി​ക​രി​ച്ചി​ല്ലെ​ന്ന് ആ​ക്‌​സി​സ് മൈ ​ഇ​ന്ത്യ സ്ഥാ​പ​ക​ന്‍ പ്ര​ദീ​പ് ഗു​പ്ത പ​റ​ഞ്ഞു.

ആ​ദ്യഘ​ട്ട​ത്തി​ല്‍ 60-70 ശ​ത​മാ​നം വോ​ട്ട​ര്‍മാ​ര്‍ അ​ഭി​പ്രാ​യം പ​റ​യാ​ന്‍ ത​യാ​റാ​യി​ല്ല. അ​തേ എ​ന്നോ അ​ല്ല എ​ന്നുപോ​ലും വോ​ട്ട​ര്‍മാ​ര്‍ പ​റ​ഞ്ഞി​ല്ല. അ​തി​നാ​ല്‍ ഞ​ങ്ങ​ളു​ടെ സാംപിളി​ന് പ്രാ​തി​നി​ധ്യസ്വ​ഭാ​വ​മി​ല്ല. 20-30 ശ​ത​മാ​നം പേ​രു​ടെ അ​ഭി​പ്രാ​യം വ​ച്ച് സീ​റ്റു​ക​ള്‍ പ്ര​വ​ചി​ക്കാ​നാ​കി​ല്ല''- ഗു​പ്ത എ​ന്‍ഡി​ടി​വി​യോ​ടു പ​റ​ഞ്ഞു.

294 അം​ഗ ബം​ഗാ​ള്‍ നി​യ​മ​സ​ഭ​യി​ല്‍ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​ത് 148 പേ​രു​ടെ പി​ന്തു​ണ​യാ​ണ്. ഭൂ​രി​ഭാ​ഗം ഏ​ജ​ന്‍സി​ക​ളും ബി​ജെ​പി വി​ജ​യി​ക്കു​മെ​ന്ന് പ്ര​വ​ചി​ക്കു​ന്നു. 178 മു​ത​ല്‍ 208 സീ​റ്റ് വ​രെ ബി​ജെ​പി നേ​ടു​മെ​ന്നാ​ണ് പ്ര​ജാ പോ​ളി​ന്‍റെ പ്ര​വ​ച​നം.

അ​തേ​സമയം, തൃ​ണ​മൂ​ല്‍ കോ​ണ്‍ഗ്ര​സ് 195 മു​ത​ല്‍ 205 വ​രെ സീ​റ്റ് നേ​ടു​മെ​ന്ന് ജ​ന്‍മ​ത് പോ​ള്‍ പ്ര​വ​ചി​ക്കു​ന്നു. 177-187 സീ​റ്റ് തൃ​ണ​മൂ​ല്‍ നേ​ടു​മെ​ന്നാ​ണ് പീ​പ്പി​ള്‍സ് പ​ള്‍സി​ന്‍റെ പ്ര​വ​ച​നം. തൃ​ണ​മൂ​ല്‍ കോ​ണ്‍ഗ്ര​സി​ന്‍റെ സം​ഘ​ട​നാ​ബ​ല​വും ക്ഷേ​മ​പ​ദ്ധ​തി​ക​ളും ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് ജ​ന്‍മ​ത് പോ​ള്‍, പീ​പ്പി​ള്‍സ് പ​ള്‍സ് ഏ​ജ​ന്‍സി​ക​ളു​ടെ വി​ല​യി​രു​ത്ത​ല്‍.

Latest News

Corehub Up