Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ayarkunnam

Kottayam

പ​​രാ​​ധീ​​ന​​ത​​ക​​ളി​​ൽ പൊറുതിമുട്ടി അയർക്കുന്നം ബസ് ​​സ്റ്റാ​​ൻ​​ഡ്

അ​​യ​​ർ​​ക്കു​​ന്നം: ബ​​സ് സ്റ്റാ​​ൻ​​ഡി​​ൽ കു​​ഴി​​ക​​ൾ അ​​ട​​ച്ച​​ത് വീ​​ണ്ടും ത​​ക​​ർ​​ന്നു. സ്റ്റാ​​ൻ​​ഡി​​ന​​ക​​ത്തേ​​ക്ക് ബ​​സു​​ക​​ൾ ക​​യ​​റു​​ന്ന ഭാ​​ഗ​​ത്ത് ര​​ണ്ടി​​ട​​ത്താ​​യാ​​ണ് ഈ ​​വ​​ലി​​യ കു​​ഴി​​ക​​ൾ.
ഏ​​റെ ഇ​​ടു​​ങ്ങി​​യ സ്റ്റാ​​ൻ​​ഡി​​നു​​ള്ളി​​ൽ മ​​ഴ​​ക്കാ​​ല​​ത്ത് ദു​​രി​​തം ഇ​​ര​​ട്ടി​​യാ​​ണ്. കു​​ഴി​​ക​​ളി​​ൽ മ​​ഴ​​വെ​​ള്ള​​വും മ​​ലി​​ന​​ജ​​ല​​വും കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്നു​​ണ്ട്. സ്റ്റാ​​ൻ​​ഡി​​നു വെ​​ളി​​യി​​ൽ ബ​​സ് ഇ​​റ​​ങ്ങു​​ന്ന ഭാ​​ഗ​​ത്തും കു​​ഴി​​ക​​ളു​​ണ്ട്. വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ൾ​​പ്പെ​​ടെ​​യു​​ള്ള യാ​​ത്ര​​ക്കാ​​ർ ഇ​​തു​​മൂ​​ലം ബു​​ദ്ധി​​മു​​ട്ടു​​ന്നു.

അ​​യ​​ർ​​ക്കു​​ന്നം സ്റ്റാ​​ൻ​​ഡ് മ​​റ്റു വാ​​ഹ​​ന​​ങ്ങ​​ൾ പാ​​ർ​​ക്കു​​ചെ​​യ്യാ​​നു​​ള്ള ഇ​​ട​​ത്താ​​വ​​ള​​മാ​​യി ക​​രു​​തി​​യി​​രി​​ക്കു​​ക​​യാ​​ണ് ചി​​ല​​ർ. അ​​ന​​ധി​​കൃ​​ത പാ​​ർ ക്കിം​​ഗ് കാ​​ര​​ണം ബ​സു​​ക​​ൾ തി​​രി​​ക്കാ​​ൻ ഡ്രൈ​​വ​​ർ​​മാ​​ർ ബു​​ദ്ധി​​മു​​ട്ടു​​ന്നു​​ണ്ട്. സ്റ്റാ​​ൻ​​ഡി​​നു​​ള്ളി​​ൽ ഇ​​തു​​മൂ​​ലം ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് ഉ​​ണ്ടാ​​കു​​ന്നു. ഒ​​ന്നി​​ല​​ധി​​കം ബ​​സു​​ക​​ൾ സ്റ്റാ​​ൻ​​ഡി​​ൽ വ​​രു​​മ്പോ​​ൾ യാ​​ത്ര​​ക്കാ​​ർ​​ക്ക് ബ​​സി​​ൽ ക​​യ​​റാ​​നും ഇ​​റ​​ങ്ങാ​​നും ബു​​ദ്ധി​​മു​​ട്ടു​​ണ്ട്.

സ്റ്റാ​​ൻ​​ഡി​​ലെ ഹൈ​​മാ​​ക്സ് ലൈ​​റ്റ് ക​​ത്താ​​ത്ത​​തു ക​​ച്ച​​വ​​ട​​ക്കാ​​ർ​​ക്കും യാ​​ത്ര​​ക്കാ​​ർ​​ക്കും ബു​​ദ്ധി​​മു​​ട്ട് സൃ​​ഷ്ടി​​ക്കു​​ന്നു​​ണ്ട്. അ​​യ​​ർ​​ക്കു​​ന്നം ബ​​സ് സ്റ്റാ​​ൻ​​ഡി​​ലേ​​ക്ക് ക​​യ​​റു​​ന്ന ഭാ​​ഗ​​ത്തെ കു​​ഴി​​ക​​ൾ ഏ​​റെ പ്ര​​ശ്ന​​മാ​​ണ്. അ​​തു അ​​ട​​യ്ക്കാ​​ൻ വേ​​ണ്ട ന​​ട​​പ​​ടി​​യെ​​ടു​​ക്ക​​ണ​​മെ​​ന്നാണ് യാ​​ത്ര​​ക്കാ​​ർ പ​​റ​​യു​​ന്ന​​ത്.

 

Latest News

Corehub Up