അയർക്കുന്നം: ബസ് സ്റ്റാൻഡിൽ കുഴികൾ അടച്ചത് വീണ്ടും തകർന്നു. സ്റ്റാൻഡിനകത്തേക്ക് ബസുകൾ കയറുന്ന ഭാഗത്ത് രണ്ടിടത്തായാണ് ഈ വലിയ കുഴികൾ.
ഏറെ ഇടുങ്ങിയ സ്റ്റാൻഡിനുള്ളിൽ മഴക്കാലത്ത് ദുരിതം ഇരട്ടിയാണ്. കുഴികളിൽ മഴവെള്ളവും മലിനജലവും കെട്ടിക്കിടക്കുന്നുണ്ട്. സ്റ്റാൻഡിനു വെളിയിൽ ബസ് ഇറങ്ങുന്ന ഭാഗത്തും കുഴികളുണ്ട്. വിദ്യാർഥികളുൾപ്പെടെയുള്ള യാത്രക്കാർ ഇതുമൂലം ബുദ്ധിമുട്ടുന്നു.
അയർക്കുന്നം സ്റ്റാൻഡ് മറ്റു വാഹനങ്ങൾ പാർക്കുചെയ്യാനുള്ള ഇടത്താവളമായി കരുതിയിരിക്കുകയാണ് ചിലർ. അനധികൃത പാർ ക്കിംഗ് കാരണം ബസുകൾ തിരിക്കാൻ ഡ്രൈവർമാർ ബുദ്ധിമുട്ടുന്നുണ്ട്. സ്റ്റാൻഡിനുള്ളിൽ ഇതുമൂലം ഗതാഗതക്കുരുക്ക് ഉണ്ടാകുന്നു. ഒന്നിലധികം ബസുകൾ സ്റ്റാൻഡിൽ വരുമ്പോൾ യാത്രക്കാർക്ക് ബസിൽ കയറാനും ഇറങ്ങാനും ബുദ്ധിമുട്ടുണ്ട്.
സ്റ്റാൻഡിലെ ഹൈമാക്സ് ലൈറ്റ് കത്താത്തതു കച്ചവടക്കാർക്കും യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അയർക്കുന്നം ബസ് സ്റ്റാൻഡിലേക്ക് കയറുന്ന ഭാഗത്തെ കുഴികൾ ഏറെ പ്രശ്നമാണ്. അതു അടയ്ക്കാൻ വേണ്ട നടപടിയെടുക്കണമെന്നാണ് യാത്രക്കാർ പറയുന്നത്.
Tags : nattu vishesham Ayarkunnam bus stand struggles