x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​പ്‌​ടോ​പ്പ് മോ​ഷ​ണം: പ്ര​തി പി​ടി​യി​ല്‍


Published: July 6, 2026 05:14 AM IST | Updated: July 6, 2026 05:14 AM IST

റെ​ജി​ന്‍ അ​ലി

കൊ​ച്ചി: ത​മ്മ​നം ഭാ​ഗ​ത്തു​ള്ള ബോ​യ്‌​സ് ഹോ​സ്റ്റ​ലി​ലെ മു​റി​യി​ല്‍ നി​ന്ന് ലാ​പ്‌​ടോ​പ്പ് മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ലാ​യി. മൂ​വാ​റ്റു​പു​ഴ പേ​ഴ​ക്കാ​പ്പി​ള്ളി സ്വ​ദേ​ശി റെ​ജി​ന്‍ അ​ലി​യെ (35) ആ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഹോ​സ്റ്റ​ലി​ല്‍ താ​മ​സി​ക്കു​ന്ന ഡി​ജി​റ്റ​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ് ജോ​ലി ചെ​യ്യു​ന്ന യു​വാ​വി​ന്‍റെ ലാ​പ്‌​ടോ​പ്പാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്. ഒ​എ​ല്‍​എ​ക്‌​സ് വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വാ​വി​ന്‍റെ ഹോ​സ്റ്റ​ല്‍ മു​റി കാ​ണാ​നെ​ന്ന രീ​തി​യി​ലെ​ത്തി​യ പ്ര​തി ബാ​ഗി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 50,000 രൂ​പ വി​ല​വ​രു​ന്ന ലാ​പ്‌​ടോ​പ് മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് യു​വാ​വ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത് ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​യെ സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ തി​രി​ച്ച​റി​ഞ്ഞു.

ക​വ​ര്‍​ച്ച​യ്ക്ക് ശേ​ഷം ത​മി​ഴ്‌​നാ​ട്ടി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി പാ​ല​ക്കാ​ട് എ​ത്തി​യി​ട്ടു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പാ​ല​ക്കാ​ടു​ള്ള ലോ​ഡ്ജി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

മോ​ഷ്ടി​ച്ച ലാ​പ്‌​ടോ​പ്പ് ഒ​എ​ല്‍​എ​ക്‌​സ് വ​ഴി തൃ​ശൂ​രി​ലു​ള്ള മ​റ്റൊ​രാ​ള്‍​ക്ക് ഇ​യാ​ള്‍ വി​റ്റി​രു​ന്നു. ഇ​ത് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up