x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കാ​ട്- കു​ള​പ്പു​ള്ളി പ്ര​ധാ​ന​പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി


Published: July 6, 2026 06:20 AM IST | Updated: July 6, 2026 06:20 AM IST

ഷൊ​ർ​ണൂ​ർ: മ​ഴ ക​ന​ത്തതോടെ പാ​ല​ക്കാ​ട്- കു​ള​പ്പു​ള്ളി പ്ര​ധാ​ന​പാ​ത​യി​ൽ രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി. പാ​ത​യി​ൽ ചെ​ളി​യും​മ​ണ്ണും അ​ടി​ഞ്ഞ അ​രി​കു​ചാ​ലു​ക​ൾ ന​വീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം.

റോ​ഡി​ന്‍റെ പ​ല​മേ​ഖ​ല​ക​ളി​ലും രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് വാ​ഹ​ന​ഗ​താ​ഗ​ത​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. കൂ​ടാ​തെ അ​പ​ക​ട​ഭീ​ഷ​ണി​യാ​യി റോ​ഡി​ലേ​ക്ക് നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ളും കൊ​മ്പു​ക​ളും വെ​ട്ടി​നീ​ക്കു​ന്ന​തി​നും ന​ട​പ​ടി​യാ​യി. പ്രീ- ​മ​ൺ​സൂ​ൺ പ്ര​വൃ​ത്തി​ക്ക് ദ​ർ​ഘാ​സ് ന​ട​പ​ടി പൂ​ർ​ത്തി​യാ​യെ​ന്നും അ​ടു​ത്ത​യാ​ഴ്ച പ​ണി തു​ട​ങ്ങു​മെ​ന്നു​മാ​ണ് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

പാ​ല​ക്കാ​ട്- കു​ള​പ്പു​ള്ളി പാ​ത​യി​ൽ വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​ത് അ​പ​ക​ട​സാ​ധ്യ​ത ഉ​യ​ർ​ത്തു​ന്നു​ണ്ട്. മു​മ്പ് അ​ട​ച്ച കു​ഴി​ക​ളാ​ണ് വീ​ണ്ടും വ​ലു​താ​യി​രി​ക്കു​ന്ന​ത്.മ​ഴ​വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​തു​മൂ​ലം ഇ​വി​ട​ങ്ങ​ളി​ൽ അ​പ​ക​ട​സാ​ധ്യ​ത​യു​ണ്ട്. 20 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള റോ​ഡ് റീ-​ടാ​റിം​ഗ് ന​ട​ത്താ​ത്ത ഭാ​ഗ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ കു​ഴി​ക​ളു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Tags : nattu vishesham Measures eliminate waterlogging

Recent News

Corehub Up