വടയാർ ഭൂതങ്കേരി ക്ഷേത്രത്തിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് മുവാറ്റുപുഴയാറിന്റെ കൈവഴിയിൽ മുങ്ങിത്താണ ഓട്ടോറിക്ഷ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ക്രെയിൻ ഉപ
വടയാർ: നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ ആറ്റിലേക്ക് മറിഞ്ഞു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വടയാർ ഭൂതങ്കേരി ക്ഷേത്രത്തിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. വൈക്കം ഫയർഫോഴ്സെത്തി ക്രെയിനിന്റെ സഹായത്തോടെ ഓട്ടോറിക്ഷ കരയ്ക്കു കയറ്റി.
സംഭവമറിഞ്ഞ് കെ. ബിനിമോൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം, വൈസ് പ്രസിഡന്റ് അനിത സുബാഷ്, പഞ്ചായത്ത് അംഗങ്ങളായ അമ്പിളി മായാത്മജൻ, എം. അനിൽകുമാർ, നിർമല മാർട്ടിൻ, ബ്ലോക്ക് മെംബർ സീതു ശശിധരൻ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.
Tags : Local News Nattuvishesham Kottayam