ചങ്ങനാശേരി അതിരൂപത യുവദീപ്തി-എസ്എംവൈഎം നേതൃത്വത്തില്‍ സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍നിന്ന് ആരംഭിച്ച ഇരുപതാമത് നിരണം തീര്‍ഥാടന
ചങ്ങനാശേരി: ഭാരതത്തിന്റെ അപ്പസ്തോലന് വിശുദ്ധ തോമ്മാശ്ലീഹായുടെ പാദസ്പര്ശത്താല് പവിത്രമായ നിരണം തീര്‍ഥാടന കേന്ദ്രത്തിലേക്കു ചങ്ങനാശേരി അതിരൂപതയിലെ യുവജനങ്ങള്‍ നടത്തിയ ഇരുപതാമത് തീര്‍ഥാടനം ചരിത്രധന്യമായി. വിശ്വാസദീപ്തിയാല് മനം നിറച്ച് പ്രാര്‍ഥനാപൂര്‍വം കിലോമീറ്ററുകളോളം കാല്‍നടയായാണ് യുവദീപ്തി എസ്എംവൈഎം നേതൃത്വത്തിലുള്ള തീര്‍ഥാടനം സംഘടിപ്പിച്ചത്.
രാവിലെ മെത്രാപ്പോലീത്തന്‍ പള്ളിയില്‍ ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധകുര്‍ബാന അര്‍പ്പിച്ച് അനുഗ്രഹസന്ദേശം നല്‍കിയാണ് തീര്‍ഥാടനം ആരംഭിച്ചത്.
അതിരൂപത വികാരിജനറാള്‍ മോണ്‍.ആന്റണി എത്തയ്ക്കാട്ട് കത്തിച്ച തിരി അതിരൂപത പ്രസിഡന്റ് അലക്സ് മഞ്ഞുമ്മേലിനും പതാക ഡെപ്യൂട്ടി പ്രസിഡന്റ് ലൂസി ഫിലിപ്പോസിനും നല്കി തീര്‍ഥാടനം ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ പള്ളി വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, അതിരൂപത ഡയറക്ടര്‍ ഫാ. സാവിയോ മാനാട്ട് എന്നിവര്‍ പ്രസംഗിച്ചു.
സെന്‍ട്രല്‍ ജംഗ്ഷന്, ളായിക്കാട്, ഇടിഞ്ഞില്ലം, വേങ്ങല്‍, കാവുംഭാഗം, പൊടിയാടി വഴി 18 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് തീര്‍ഥാടകര്‍ നിരണം സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നു. മാര്‍ ജോസഫ് പെരുന്തോട്ടം കാല്‍നടയായി തീര്‍ഥാടനത്തെ അനുഗമിച്ചത് തീര്‍ഥാടകര്‍ക്ക് ആവേശമായി. കല്‍വിളക്കില്‍ തിരിതെളിച്ച് തീര്‍ഥാടകര്‍ ദേവാലയത്തില്‍ പ്രവേശിച്ചു. ഫാ. സാവിയോ മാനാട്ട് പ്രാര്‍ഥന ചൊല്ലി.
അതിരൂപതയുടെ വിവിധ ഫൊറോനകളില്‍നിന്നുള്ള വൈദികര്‍, സന്യാസിനികള്‍, യുവജനങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനുവരുന്ന വിശ്വാസീ സമൂഹം തീര്‍ഥാടനത്തില്‍ അണിചേര്‍ന്നു.
ഭാരവാഹികളായ അജയ് വര്‍ഗീസ്, എം.പി പോള്‍, മിലന് ജെ. ഇളപ്പുങ്കല്‍, ക്രിസ്റ്റിന് സേവ്യര്‍, ലാലിച്ചന്‍ മറ്റത്തില്‍, അലീന മരിയ മാത്യു, ബ്രദര്‍ അലന് പൂരത്തുംകാലായില്, ലിബിന് ബി. ചാക്കോ, റ്റോസ്മി തോമസ്, എലിസബത്ത് വര്‍ഗീസ്, ജോയല്‍ ജോണ്‍ റോയ്, നോയല്‍ പ്രേംസണ്‍, ഡെറിന്‍ മണമേല്‍, ആസ്റ്റിന്‍ ടോമി എന്നിവര്‍ നേതൃത്വം നല്കി.
Tags : Local News Nattuvishesham Kottayam