x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ട​ത്ത​റ​ക്ക​ട​വി​ലെ ചൂ​ണ്ട​യി​ട​ല്‍ മ​ത്സ​രം കൗ​തുക​മാ​യി


Published: July 6, 2026 07:46 AM IST | Updated: July 6, 2026 07:46 AM IST

ചീ​ര​ഞ്ചി​റ ഇ​ട​ത്ത​റ​ക്ക​ട​വി​ല്‍ സം​ഘ​ടി​പ്പി​ച്ച ചൂ​ണ്ട​യി​ട​ല്‍ മ​ത്സ​ര​ത്തി​ല്‍​നി​ന്ന്.

ച​ങ്ങ​നാ​ശേ​രി: ചീ​ര​ഞ്ചി​റ ഇ​ട​ത്ത​റ​ക്ക​ട​വി​ലെ ചൂ​ണ്ട​യി​ട​ല്‍ മ​ത്സ​രം കൗ​ത​ക​മാ​യി. കൂ​ടു​ത​ല്‍ മ​ത്സ്യ​ങ്ങ​ള്‍ കൊ​ത്തി​യ​ത് അ​ഭി​ജി​ത്തി​ന്‍റെ ചൂ​ണ്ട​യി​ൽ. കേ​ര​ള ക​ര്‍​ഷ​ക​സം​ഘം ഏ​രി​യ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വാ​ഴ​പ്പ​ള്ളി മേ​ഖ​ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ചൂ​ണ്ട​യി​ട​ല്‍ മ​ത്സ​ര​മാ​ണ് ശ്ര​ദ്ധേ​യ​മാ​യ​ത്.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ഫി​ലി​പ്പ് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. പൊ​തു​സ​മ്മേ​ള​നം കേ​ര​ള ക​ര്‍​ഷ​ക സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എം. രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഒ​ന്നാം സ്ഥാ​നം അ​ഭി​ജി​ത്ത് സി.​എയും ദീ​പു വി​ന്‍​സെ​ന്‍റും പ​ങ്കി​ട്ട​പ്പോ​ള്‍ പ്ര​തി​ഷ് തോ​മ​സ് ര​ണ്ടാം സ്ഥാ​നം നേ​ടി.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up