ഐഎന്‍ടിയുസി ചങ്ങനാശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൃക്കരോഗികള്‍ക്ക് കൈത്താങ്ങായി സംഘടിപ്പിച്ച സൗജന്യ ഡയാലിസിസ് കിറ്റ് വിതരണ പരിപാടി വിനു ജോബ്
ചങ്ങനാശേരി: ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് വിനു ജോബ് എംഎല്‍എ. ഐഎന്‍ടിയുസി ചങ്ങനാശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൃക്കരോഗികള്‍ക്ക് കൈത്താങ്ങായി സംഘടിപ്പിച്ച സൗജന്യ ഡയാലിസിസ് കിറ്റ് വിതരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച മുന്‍ നഗരസഭാ വൈസ് ചെയര്‍മാനും ഐന്‍ടിയുസി ജില്ലാ സെക്രട്ടറിയുമായ ബെന്നി ജോസഫ് ജനറല്‍ ആശുപത്രിയില്‍ ഡയലിസിസ് സെന്ററിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയപ്പോഴാണ് എംഎല്‍എ ഇപ്രകാരം പറഞ്ഞത്.
ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ്, പ്രത്യാശ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കുഞ്ഞുമോന് പുളിമൂടൻ, ചാള്‍സ് പാലത്ര, എല്‍സമ്മ ജോബ്, പി.എച്ച്. അഷറഫ്, പി.വി. ജോര്‍ജ്, അനുപ് വിജയൻ, ബെന്നി മണ്ണാകുന്നേൽ, സുരേഷ് പായിപ്പാട്, മണിവാസന് തോപ്പില്‍, വിഷ്ണു പങ്കജാക്ഷൻ, സിബിച്ചന് ഫാത്തിമപുരം, മനോജ് പോളക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kottayam