ടിവിപുരം വട്ടയിൽ-ഔഷധി റോഡിൽ ആർ.പി.അരുണിന്റെ ഉടമസ്ഥതയിലുള്ള 181ാംനമ്പർ റേഷൻകട വെള്ളക്കെട്ടിൽ അമർന്നപ്പോൾ.
ടിവിപുരം: ടിവിപുരം വട്ടയിൽ-ഔഷധി റോഡിൽ സ്ഥിതിചെയ്യുന്ന റേഷൻകട വെള്ളക്കെട്ടിൽ. ആർ.പി. അരുണിന്റെ ഉടമസ്ഥതയിലുള്ള 181ാംനമ്പർ റേഷൻ കടയാണ് വെള്ളത്തിലായത്. സമീപത്തെ ഇടത്തോടു കളിൽ പെയ്ത്തുവെള്ളം നിറഞ്ഞതും പ്രധാന നാട്ടുതോടിയ ഇടിപിടിത്തറ തോട്ടിൽ മാലിന്യങ്ങൾ നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടതുമാണ് റേഷൻ കടയും പരിസരവും വെള്ളക്കെട്ടിലമരാൻ ഇടയാക്കിയത്.
വെള്ളക്കെട്ടു മൂലം റേഷൻകടയിലേക്ക് ജനങ്ങൾ എത്താതെ കച്ചവടം നിലച്ച സ്ഥിതിയിലാണ്. മഴ കനത്ത് പെയ്താൽ കടയ്ക്കുള്ളിൽ വെള്ളം കയറി വിതരണത്തിനായി സൂക്ഷിച്ചിരിക്കുന്ന ഭക്ഷ്യവസ്തുക്കൾ നശിച്ചു പോകുമെന്ന ആശങ്കയിലാണ് കടയുടമ.
ഇടത്തോടുകളിൽ നിന്നും പ്രധാന തോട്ടിലേക്ക് വെള്ളം ഒഴുകിപ്പോകാനായി തോട്ടിലെ തടസങ്ങൾ നീക്കി റേഷൻ കട പ്രവർത്തിപ്പിക്കുന്നതിനുള്ള സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി കാത്തിരിക്കുകയാണ് കടയുടമ.
Tags : Local News Nattuvishesham Kottayam