x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​ന്‍ എ​ല്‍​പി​ആ​ര്‍ വ​ര്‍​മ പ​റ​ന്ന​ക​ന്നി​ട്ട് ഇ​ന്ന് 23 വ​ര്‍​ഷം

ബെ​ന്നി ചി​റ​യി​ല്‍
Published: July 6, 2026 07:45 AM IST | Updated: July 6, 2026 07:45 AM IST

എ​ല്‍​പി​ആ​ര്‍ വ​ര്‍​മ്മ

ച​ങ്ങ​നാ​ശേ​രി: പ​റ​ന്നു പ​റ​ന്നു പ​റ​ന്നു ചെ​ല്ലാ​ന്‍ പ​റ്റാ​ത്ത കാ​ടു​ക​ളി​ല്‍ കൂ​ടൊ​ന്നു​കൂ​ട്ടി ഞാ​ന്‍ ഒ​രു പൂ​മ​ര​ക്കൊ​മ്പി​ൽ, പി​താ​വേ....​പി​താ​വേ...​ഈ പാ​ന​പാ​ത്രം തി​രി​ച്ചെ​ടു​ക്കേ​ണ​മേ.... ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി ഗാ​ന​ങ്ങ​ള്‍​ക്ക് സം​ഗീ​തം പ​ക​ര്‍​ന്ന പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​നും സം​ഗീ​ത സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ എ​ല്‍​പി​ആ​ര്‍ വ​ര്‍​മ ഓ​ര്‍​മ്മ​യാ​യി​ട്ട് ഇ​ന്ന് 23വ​ര്‍​ഷം. ച​ങ്ങ​നാ​ശേ​രി​യു​ടെ അ​ഭി​മാ​ന​മാ​യി​രു​ന്ന എ​ല്‍​പി​ആ​ര്‍ വി​ട​പ​റ​ഞ്ഞ​ത് 2003 ജൂ​ലൈ ആ​റി​നാ​യി​രു​ന്നു.

1927ഫെ​ബ്രു​വ​രി 18ന് ​മം​ഗ​ളാ​ഭാ​യി ത​മ്പു​രാ​ട്ടി​യു​ടെ​യും ഒ​ള​പ്പ​മ​ണ്ണ വാ​സു​ദേ​വ​ന്‍ ന​മ്പൂ​തി​രി​യു​ടെ​യും മ​ക​നാ​യി ച​ങ്ങ​നാ​ശേ​രി​യി​ല്‍ ജ​നി​ച്ചു. എ​ട്ടാ​മ​ത്തെ വ​യ​സി​ല്‍ എ​ല്‍​പി​ആ​ര്‍ സം​ഗീ​തം അ​ഭ്യ​സി​ച്ചു തു​ട​ങ്ങി. മു​ത്ത​യ്യ ഭാ​ഗ​വ​ത​ർ, ശെ​മ്മാ​ങ്കു​ടി ശ്രീ​നി​വാ​സ അ​യ്യ​ര്‍, മ​ധു​ര കേ​ശ​വ ഭാ​ഗ​വ​ത​ര്‍ എ​ന്നി​വ​രു​ടെ കീ​ഴി​ല്‍ പ​രി​ശീ​ല​നം നേ​ടി ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ നി​ര​വ​ധി ക​ര്‍​ണാ​ട​ക സം​ഗീ​ത ക​ച്ചേ​രി​ക​ള്‍ അ​ദ്ദേ​ഹം ന​ട​ത്തി.

ഒ​ട്ടേ​റെ മ​ല​യാ​ള സി​നി​മ​ക​ള്‍​ക്കും നാ​ട​ക​ങ്ങ​ള്‍​ക്കും അ​ദ്ദേ​ഹം സം​ഗീ​തം ന​ല്‍​കി. 20 വ​യ​സു മു​ത​ല്‍ സം​ഗീ​ത​ക​ച്ചേ​രി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു തു​ട​ങ്ങി​യ എ​ല്‍​പി​ആ​ർ, കെ​പി​എ​സി, കേ​ര​ള തിയ​റ്റേ​ഴ്സ് തു​ട​ങ്ങി നി​ര​വ​ധി സ​മി​തി​ക​ള്‍​ക്കു വേ​ണ്ടിയും ഒ​ട്ടേ​റെ ച​ല​ച്ചി​ത്ര​ങ്ങ​ള്‍​ക്കും സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ചു.

തൊ​ട്ടാ​വാ​ടി എ​ന്ന സി​നി​മ​യ്ക്കു​വേ​ണ്ടി ഈ​ണം ന​ല്‍​കി​യ ഉ​പാ​സ​ന, പ​റ​ന്നു പ​റ​ന്നു മു​ത​ലാ​യ ഗാ​ന​ങ്ങ​ള്‍ ഹി​റ്റാ​യി​രു​ന്നു. മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യ അ​യി​ത്തം എ​ന്ന ചി​ത്ര​ത്തി​ല്‍ നാ​യ​ക​തു​ല്യ​ വേ​ഷം അ​ഭി​ന​യി​ച്ച് എ​ല്‍​പി​ആ​ര്‍ ശ്ര​ദ്ധേ​യ​നാ​യി.
1969-ല്‍ ​ഒ​ള്ള​തു​മ​തി എ​ന്ന ചി​ത്ര​ത്തി​ലെ അ​ജ്ഞാ​ത സ​ഖി...​ആ​ത്മ​സ​ഖി...​അ​നു​രാ​ഗ ന​ര്‍​മദ​തീ​ര​ത്തു നി​ല്‍​പു നീ ​ആ​കാ​ശ പു​ഷ്പ​ങ്ങ​ള്‍ ചൂ​ടി... എ​ന്ന ഗാ​ന​ത്തി​ന് മി​ക​ച്ച സം​ഗീ​ത​സം​വി​ധാ​യ​ക​നു​ള്ള ദേ​ശീ​യ അ​വാ​ര്‍​ഡ് ല​ഭി​ച്ചു. 1978 ല്‍ ​ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ന് സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ര്‍​ഡും 1985ല്‍ ​മി​ക​ച്ച നാ​ട​ക സം​ഗീ​ത സം​വി​ധാ​യ​ക​നു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​വാ​ര്‍​ഡും നേ​ടി.

ക​ര്‍​ണാ​ട​ക സം​ഗീ​ത​ത്തി​ന്‍റെ ആ​ലാ​പ​ന ശൈ​ലി​യെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം ഗ​വേ​ഷ​ണം ന​ട​ത്തി. ഭാ​ര്യ: മാ​യ​റാ​ണി വ​ര്‍​മ. മ​ക്ക​ള്‍: പ്രേം​കു​മാ​ർ, ശോ​ഭ വ​ര്‍​മ്മ, ബീ​ന വ​ര്‍​മ, രാ​ജ്കു​മാ​ര്‍ വ​ര്‍​മ.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up