x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വർണപ്പണയത്തട്ടിപ്പ്: ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ


Published: July 6, 2026 07:44 AM IST | Updated: July 6, 2026 07:44 AM IST

ദേ​വാ​ന​ന്ദ​ദാ​സ്, ചെ​റി​യാ​ൻ ജോ​സ​ഫ്

ച​ങ്ങ​നാ​ശേ​രി: സ്വ​ർ​ണം പ​ണ​യം വ​ച്ചാ​ൽ പ​ര​മാ​വ​ധി തു​ക ല​ഭ്യ​മാ​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 47.200 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കൈ​പ്പ​റ്റി തി​രി​കെ ന​ൽ​കാ​തെ വ​ഞ്ചി​ച്ച കേ​സി​ൽ ര​ണ്ടു പേ​രെ തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​മ്മൂ​ട് മ​ട​ത്തി​പ്പ​റ​മ്പി​ൽ ദേ​വാ​ന​ന്ദ​ദാ​സ്, മ​തു​മൂ​ല നെ​ല്ല​റ​യി​ൽ ചെ​റി​യാ​ൻ ജോ​സ​ഫ് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സ്വ​ർ​ണം പ​ണ​യം വ​ച്ചാ​ൽ പ​ര​മാ​വ​ധി തു​ക ല​ഭ്യ​മാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് ഉ​ട​മ​യി​ൽ​നി​ന്ന് 47.200 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കൈ​പ്പ​റ്റി​യ തെ​ങ്ങ​ണ ന്യൂ ​സേ​വിം​ഗ് എ​ന്‍റ​ർ​പ്രൈ​സ​സ് ­­­­എന്ന സ്ഥാ​പ​ന​മു​ട​മ​യാ​യ ദേ​വാ​ന​ന്ദ​ദാ​സ്, തെ​ങ്ങ​ണ​യി​ൽ ചെ​റി​യാ​ൻ ജോ​സ​ഫി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജോ​സ്കോ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ സ്വ​ർ​ണം പ​ണ​യം വ​ച്ച് 2,96,000 രൂ​പ കൈ​പ്പ​റ്റി. പി​ന്നീ​ട് സ്വ​ർ​ണം തി​രി​കെ വാ​ങ്ങാ​ൻ എ​ത്തി​യ​പ്പോ​ൾ ഉ​ട​മ​യ്ക്ക് ആ​ഭ​ര​ണ​ങ്ങ​ൾ ന​ൽ​കി​യി​ല്ലെ​ന്നാ​ണ് കേ​സ്.

കേ​സ​ന്വ​ഷി​ച്ച തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് പ്ര​തി​ക​ൾ വി​വി​ധ ആ​ളു​ക​ളി​ൽ നി​ന്നു മൂ​ന്ന് കി​ലോ​ഗ്രാ​മി​ല​ധി​കം സ്വ​ർ​ണം സ​മാ​ന​രീ​തി​യി​ൽ ശേ​ഖ​രി​ച്ചി​ട്ടു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സ​ബ് ഇ​ൻ​സ്പെ​ക്‌​ട​ർ അ​ജീ​ഷ് കെ. ​ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഷീ​ജ പ്ര​ദീ​പ്, ആ​ന്‍റ​ണി, സ​ജീ​വ്, ശ്രീ​കു​മാ​ർ, ബി​ജു, മ​ണി​ക​ണ്ഠ​ൻ, അ​ഖി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up