വൈക്കം മുഹമ്മദ് ബഷീറിന്റെ 32ാമത് അനുസ്മരണ ദിനത്തോടനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ബഷീർ ദിനാചരണ
തലയോലപ്പറമ്പ്: ഭൗതികമായ ചില അംഗീകാരങ്ങളുടേയും ആകർഷണങ്ങളുടെയും ഒക്കെ അപ്പുറത്തുള്ള ഒരുപ്രതലത്തിലാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് കവിയും ഗാന രചയിതാവുമായ കെ. ജയകുമാർ. വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ബഷീർ ദിനാചരണവും ബഷീർ പുരസ്കാര സമർപ്പണ സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
പാത്തുമ്മയുടെ ആട്, ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്നീ കൃതികൾ വായിക്കുമ്പോൾ സരളമലയാളത്തിൽ അസാധാരണമായി ഒളിപ്പിച്ചു വച്ചിരിക്കുന്ന പ്രപഞ്ചബോധം നമുക്ക് കണ്ടുപിടിക്കാനാകും. ബഷീറിന്റെ പുസ്തകങ്ങൾ ജീവിതത്തിന്റെ പുസ്തകമാണെന്നും അതിന് ലേബൽ ഒട്ടിക്കരുതെന്നും ഉദ്ഘാടന പ്രസംഗത്തിൽ കെ. ജയകുമാർ അഭിപ്രായപ്പെട്ടു.
തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ സമിതി വൈസ് ചെയർമാൻ ഡോ. പോൾ മണലിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ബഷീർ ബാല്യകാല സഖി പുരസ്കാരം നോവലിസ്റ്റ് കെ.പി.രാമനുണ്ണിക്കും ബഷീർ അമ്മമലയാളം പുരസ്കാരം മാധ്യമ പ്രവർത്തകർ ജമാൽ കൊച്ചങ്ങാടി, എഴുത്തുകാരൻ കെ.ഉണ്ണികൃഷ്ണൻ എന്നിവർക്കു നൽകി.
പ്രശസ്തിപത്ര സമർപ്പണം കെ. ബിനിമോൻ എംഎൽഎയും അവാർഡ് തുക ലേക്ഷോർ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ളയും വിതരണം ചെയ്തു. കാലത്തെ അതി ജീവിക്കുന്ന എഴുത്തുകാരനാണ് ബഷീറെന്ന് മറുപടി പ്രസംഗത്തിൽ നോവലിസ്റ്റ് കെ.പി. രാമനുണ്ണി പറഞ്ഞു.
അബ്ദുൾ കരിം ചൈതന്യ, അഡ്വ. എ. ശ്രീകല എന്നിവരുടെ പുസ്തകം മോഹൻ ഡി. ബാബു, ഡോ. എസ്. ലാലിമോൾ എന്നിവർക്ക് നൽകി കെ. ജയകുമാർ പ്രകാശാനം ചെയ്തു.ഡോ. യു. ഷംല, ബഷീർ സ്മാരകസമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ, പ്രഫ.കെ.എസ്. ഇന്ദു, എം.ഡി. ബാബുരാജ്, സി.ജി. ഗിരിജൻആചാരി, അബ്ദുൾ ആപ്പാഞ്ചിറ, അരവിന്ദൻ, കെ.എസ്. മംഗലം,ഡി. മനോജ് , കെ.എം. ഷാജഹാൻ, ശ്രീജേഷ് ഗോപാൽ, ഡോ. എസ്. പ്രീതൻ, ഡി. കുമാരി കരുണാകരൻ, അപർണ്ണ ബാലകൃഷ്ണൻ, ആര്യ കെ. കരുണാകരൻ, വി.ടി.ജലജകുമാരി, ബഷീർ കഥാപാത്രങ്ങളായ സെയ്തു മുഹമ്മദ്, ഖദീജ, എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kottayam