x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വരിക്കാംകുന്നിലെ സപ്ലൈകോയുടെ പൂട്ടു തകർത്ത് മോഷണശ്രമം


Published: July 6, 2026 07:32 AM IST | Updated: July 6, 2026 07:32 AM IST

സിവിൽ സപ്ലൈസിന്‍റെ വരിക്കാംകുന്ന് സപ്ലൈകോയുടെ ഷട്ടറിന്‍റെ പൂട്ട് മോഷ്‌ടാക്കൾ തകർത്ത നിലയിൽ.

ത​ല​യോ​ല​പ്പ​റ​മ്പ്:​ സി​വി​ൽ സ​പ്ലൈ​സി​ന്‍റെ വ​രി​ക്കാം​കു​ന്ന് സ​പ്ലൈ​കോ​യി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​താ​യി പ​രാ​തി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ട്ടു​കാ​ർ സ​പ്ലൈ​കോ​യു​ടെ ഷ​ട്ട​ർ തു​റ​ന്നു കി​ട​ക്കു​ന്ന​ത് ക​ണ്ട​തോ​ടെ​യാ​ണ് മോ​ഷ​ണ വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

ഷ​ട്ട​റി​ന്‍റെ താ​ഴ് ത​ക​ർ​ത്ത ശേ​ഷം മോ​ഷ്‌​ടാ​ക്ക​ൾ ചി​ല്ലു​ പൊ​ട്ടി​ച്ച് അ​ക​ത്തു ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​ട​യ്ക്കു​ള്ളി​ലെ ഇ​രു​മ്പു​റാ​ക്കു​ക​ൾ മൂ​ലം അ​ക​ത്തേ​ക്ക് ക​ട​ക്കാ​ൻ ക​ഴി​യാ​തെ മോ​ഷ​ണ ശ്ര​മം വി​ഫ​ല​മാ​കു​ക​യാ​യി​രു​ന്നു. ഇ​തി​നു മു​ൻ​പ് ര​ണ്ടു​ ത​വ​ണ ഇ​വി​ടെ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

സ​പ്ലൈ​കോ മാ​നേ​ജ​ർ ആ​ർ.​ര​ജി​ത, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം.​കെ.​രാ​ജേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​പി.​ഷാ​ജി, വെ​ള്ളൂ​ർ​പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു​മു​ര​ളി, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൂ​ക്ക് മാ​ത്യു എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

സ​പ്ലൈ​കോ​യു​ടെ സ​മീ​പ​ത്തു​ള്ള നീ​ർ​പ്പാ​റ​യി​ലെ ര​ണ്ട് പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ ഒ​ന്നി​ൽനി​ന്ന് 10000ത്തോ​ളം​ രൂ​പ അ​പ​ഹ​രി​ച്ചു മ​റ്റൊ​രു പെ​ട്രോ​ൾ പ​മ്പ് കു​ത്തി​തു​റ​ന്ന് മോ​ഷ​ണ ശ്ര​മം ന​ട​ത്തി. പെ​ട്രോ​ൾ പ​മ്പി​ലെ സി​സി​ടി​വി​യി​ൽ നി​ന്നും ല​ഭ്യ​മാ​യ ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up