കുറുപ്പന്തറ സെന്റ് സേവ്യേഴ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിജയ ദിനാഘോഷം മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. സ്കൂള്‍ മാനേജര്‍ ഫാ
കുറുപ്പന്തറ: സെന്റ് സേവ്യേഴ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പിടിഎയുടെയും പൂര്‍വ വിദ്യാര്‍ഥി സംഘടനയായ എഎഎസ്കെന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ വിജയ ദിനാഘോഷം മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ മന്ത്രി മോന്‍സ് ജോസഫിന് സ്വീകരണം നല്കി.
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഏല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരെയും എല്‍എസ്എസ്, എന്‍എംഎംഎസ് പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും യോഗത്തില്‍ ആദരിച്ചു. മന്ത്രി മോന്‍സ് ജോസഫിനെ സ്കൂള്‍ മാനേജര്‍ ഫാ.ഏബ്രാഹം വഞ്ചിപ്പുരയ്ക്കല്‍ ആദരിച്ചു.
അസിസ്റ്റന്റ് മാനേജര്‍ ഫാ.റ്റോണി പടിഞ്ഞാറേക്കുറ്റ്, ഹെഡ്മാസ്റ്റര് ജോഷി ജോര്‍ജ്, പ്രിന്‍സിപ്പള്‍ അനൂപ് കെ. സെബാസ്റ്റ്യന്‍, പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ്, ജില്ലാ പഞ്ചായത്തംഗം ആന്മരിയ ജോര്‍ജ്,
പഞ്ചായത്തംഗം ജോര്‍ജുകുട്ടി കാറുകുളം, ടോമി കാറുകുളം, പിടിഎ പ്രസിഡന്റ് ഷാജി കടുന്നക്കരി, എഎഎസ്കെ പ്രസിഡന്റ് കെ.എം. രാജു, അധ്യാപക പ്രതിനിധി പി.ജെ. സിജോ, ഫെമി ഷാജി, അധ്യാപക പ്രതിനിധി സിസ്റ്റര്‍ അനിത സിഎംസി എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kottayam