x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിനു മുകളിൽ ആ​ത്മ​ഹ​ത്യാഭീ​ഷ​ണി മുഴക്കി യുവാവും യുവതിയും


Published: July 6, 2026 07:22 AM IST | Updated: July 6, 2026 07:22 AM IST

ഗാ​ന്ധി​​ന​​ഗ​​ർ: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​നു സ​​മീ​​പം നി​​ർ​​മാ​​ണ​​ത്തി​​ലി​​രി​​ക്കു​​ന്ന ബ​​ഹു​​നി​​ല കെ​​ട്ടി​​ട​​ത്തി​​നു മു​​ക​​ളി​​ൽ​ക​​യ​​റി ആ​​ത്മ​​ഹ​​ത്യാ​ഭീ​​ഷ​​ണി മു​​ഴ​​ക്കി​​യ യു​​വാ​​വി​​നെ​​യും യു​​വ​​തി​​യെ​യും സാ​​ഹ​​സി​​ക​​മാ​​യി താ​​ഴെ​​യി​​റ​​ക്കി ഗാ​​ന്ധി​​ന​​ഗ​​ർ പോ​​ലീ​​സും അ​​ഗ്‌​​നി​​ര​​ക്ഷാ സേ​​നാ സം​​ഘ​​വും.

കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് എ​​യ്ഡ് പോ​​സ്റ്റി​​ലെ എ​​സ് ഐ കെ. ​നാ​​ജി, ​കെട്ടിട നിർമാ ണത്തിനായി സ്ഥാപിച്ച ക​​മ്പി​വ​​ഴി വ​​ലി​​ഞ്ഞു​ക​​യ​​റി മൂ​​ന്നാം നി​​ല​​യി​​ലെ​​ത്തി ജീ​​വ​​നൊ​​ടു​​ക്കാ​​ൻ ക​​യ​​റി​​യ യു​​വാ​​വി​​നെ സാ​​ഹ​​സി​​ക​​മാ​​യി പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു. ഗാ​​ന്ധി​​ന​​ഗ​​ർ എ​​സ്എ​​ച്ച്ഒ എം.​​കെ. രാ​​ജേ​​ഷ്, എ​​എ​​സ്ഐ ദി​​ലീ​​പ് വ​​ർ​​മ എ​​ന്നി​​വ​​രും അ​​ഗ്നി​​ര​​ക്ഷാ യൂ​​ണി​​റ്റ് സം​​ഘ​​വും ചേ​​ർ​​ന്നാ​​ണ് താ​​ഴെ ഇ​​റ​​ക്കി​​യ​​ത്.

ക​​ണ്ണൂ​​ർ അ​​രി​​ങ്ങാ​​ല​​യ​​ൻ സു​​നി​​ത് (30), ചി​​റ്റാ​​ർ സ്വ​​ദേ​​ശി​​നി മോ​​നി​​ഷ (26) എ​​ന്നി​​വ​​രാ​​ണ് ജീ​​വ​​നൊ​​ടു​​ക്കാ​​ൻ ശ്ര​​മി​​ച്ച​​ത്. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ രോ​​ഗി​​യു​​ടെ കൂ​​ട്ടി​​രി​​പ്പു​​കാ​​രാ​​യി എ​​ത്തി​​യ ഇ​​വ​​ർ അ​​ടു​​പ്പ​​ത്തി​​ലാ​​കു​​ക​​യാ​​യി​​രു​​ന്നു. ഇ​​രു​​വ​​രും ത​​മ്മി​​ലു​​ണ്ടാ​​യ വ​​ഴ​​ക്കി​​നേ​ത്തു​​ട​​ർ​​ന്നാ​​ണ് ആ​​ത്മ​​ഹ​​ത്യാ​ഭീ​​ഷ​​ണി​​യെ​​ന്നാ​ണ് സൂ​​ച​​ന​.

കെ​​ട്ടി​​ട​​ത്തി​​നു മു​​ക​​ളി​​ൽ ക​​യ​​റി​​യ സു​​നി​​ത്, മോ​​നി​​ഷ​​യെ വി​​ളി​​ച്ചു​​വ​​രു​​ത്തു​​ക​​യാ​​യി​​രു​​ന്നു. അ​​നു​​ന​​യി​​പ്പി​​ച്ച് താ​​ഴെ​​യി​​റ​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​നെ​ത്തു​​ട​​ർ​​ന്ന് കോ​​ട്ട​​യം അ​​ഗ്‌​​നി​​ര​​ക്ഷാ സേ​​നാ സം​​ഘ​​വും സ്ഥ​​ല​​ത്തെ​​ത്തി. തു​​ട​​ർ​​ന്ന് പോ​​ലീ​​സ് സം​​ഘം കെ​​ട്ടി​​ടം വ​​ള​​ഞ്ഞു. ഇ​​തി​​നി​​ടെ നി​​ർ​​മാ​​ണ​​ത്തി​​നാ​​യി കെ​​ട്ടി​​യ ക​​മ്പി​​യി​​ലൂ​​ടെ എ​​സ്ഐ കെ. ​നാ​​ജി ​മു​​ക​​ളി​​ലേ​​ക്ക് ക​​യ​​റി സു​​നി​​ത്തി​​നെ പി​​ടി​​കൂ​​ടി. പി​​ന്നാ​​ലെ​​യെ​​ത്തി പോ​​ലീ​​സ് സം​​ഘം മോ​​നി​​ഷ​​യെ അ​​നു​​ന​​യി​​പ്പി​​ച്ച് താ​​ഴെ​യി​​റ​​ക്കു​ക​യാ​യി​രു​ന്നു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up