x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പരീക്ഷണമോ പീഡനമോ? കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിലെ പാരലൽ പാർക്കിംഗ് പാളി


Published: July 6, 2026 07:26 AM IST | Updated: July 6, 2026 07:26 AM IST

കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പാരലൽ പാർക്കിംഗ് സംവിധാനത്തിൽ പാർക്ക് ചെയ്തിരിക്കുന്ന ബസുകൾ.

കോ​​ട്ട​​യം: കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സ് സ്റ്റാ​​ന്‍​ഡി​​നു​​ള്ളി​​ല്‍ ബ​​സു​​ക​​ള്‍​ക്ക് ഏ​​ര്‍​പ്പെ​​ടു​​ത്തി​​യ പാ​​ര​​ല​​ല്‍ പാ​​ര്‍​ക്കിം​​ഗ് സം​​വി​​ധാ​​നം അ​​ടി​​യ​​ന്ത​​ര​​മാ​​യി പി​​ന്‍​വ​​ലി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​കു​​ന്നു. ക​​ഴി​​ഞ്ഞ ഫെ​​ബ്രു​​വ​​രി​​യി​​ലാ​​ണ് പ​​രീക്ഷ​​ണാ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ പാ​​ര​​ല്‍ പാ​​ര്‍​ക്കിം​​ഗ് ക്ര​​മീ​​ക​​ര​​ണം ഏ​​ര്‍​പ്പെ​​ടു​​ത്തി​​യ​​ത്. പ​​ഴ​​യ പാ​​ര്‍​ക്കിം​​ഗ് രീ​​തി ഒ​​ഴി​​വാ​​ക്കി സ്റ്റേ​​ഷ​​നി​​ലെ കെ​​ട്ടി​​ട​​ത്തി​​ന് അ​​ഭി​​മു​​ഖ​​മാ​​യി ബ​​സു​​ക​​ള്‍ പാ​​ര്‍​ക്ക് ചെ​​യ്ത് യാ​​ത്ര​​ക്കാ​​രെ ക​​യ​​റ്റി​​യ​​ശേ​​ഷം തി​​രി​​കെ റി​​വേ​​ഴ്സ് എ​​ടു​​ത്ത് റോ​​ഡി​​ലേ​​ക്ക് ഇ​​റ​​ങ്ങി​​പ്പോ​​കു​​ന്ന രീ​​തി​​യി​​ലാ​​ണു നി​​ല​​വി​​ലെ ക്ര​​മീ​​ക​​ര​​ണം.

പു​​തി​​യ ക്ര​​മീ​​ക​​ര​​ണം ന​​ട​​പ്പാ​​ക്കി​​യ ദി​​വ​​സം മു​​ത​​ല്‍ പ​​രാ​​തി​​ക​​ള്‍ വ്യാ​​പ​​ക​​മാ​​ണ്. ദീ​​ര്‍​ഘ​​ദൂ​​ര​​ യാ​​ത്ര​​ക്കാ​​രു​​ടെ ഭാ​​ഗ​​ത്തു​നി​​ന്നു​​മാ​​യി​​രു​​ന്നു ആ​​ദ്യം ആ​​ക്ഷേ​​പം. വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ല്‍​നി​​ന്നു ദീ​​ര്‍​ഘ​​ദൂ​​ര സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്കു പോ​​കു​​ന്ന​​തി​​നാ​​യി സ്റ്റാ​​ന്‍​ഡി​​ല്‍ എ​​ത്തു​​ന്ന ബ​​സു​​ക​​ള്‍​ക്കു കോ​​ട്ട​​യ​​ത്തു​നി​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന ബ​​സു​​ക​​ള്‍ സ്റ്റാ​​ന്‍​ഡ് പി​​ടി​​ച്ചി​​രി​​ക്കു​​ന്ന​​തി​​നാ​​ല്‍ സ്റ്റാ​​ന്‍​ഡ് പി​​ടി​​ക്കാ​​ന്‍ സാ​​ധി​​ക്കു​​ന്നി​​ല്ല. ഇ​​തോ​​ടെ ഇ​​ത്ത​​രം ബ​​സു​​ക​​ള്‍ സ്റ്റാ​​ന്‍​ഡി​​ല്‍ ക​​യ​​റി ആ​​ളെ​​യി​​റ​​ക്കി പി​​ന്നി​​ല്‍ നി​​ര്‍​ത്തി​​യ​​ശേ​​ഷം മ​​ട​​ങ്ങും. സ്റ്റാ​​ന്‍​ഡി​​ല്‍ ബ​​സ് കാ​​ത്തു​​നി​​ൽ​ക്കു​​ന്ന യാ​​ത്ര​​ക്കാ​​ര്‍​ക്കു ദീ​​ര്‍​ഘ​​ദൂ​​ര ബ​​സു​​ക​​ള്‍ സ്റ്റാ​​ന്‍​ഡി​​ലേ​​ക്കു ക​​യ​​റി​​വ​​രു​​ന്ന​​തു കാ​​ണാ​​ന്‍ സാ​​ധി​​ക്കി​​ല്ല.

സ്റ്റാ​​ന്‍​ഡി​​ലെ ക​​സേ​​ര​​ക​​ളി​​ല്‍ ഇ​​രി​​ക്കു​​ന്ന പ​​ല ​​യാ​​ത്ര​​ക്കാ​​ര്‍​ക്കും ലോ​​ഫ്ലോ​​ര്‍, പ്രീ​​മി​​യം ബ​​സു​​ക​​ള്‍ വ​​ന്ന് സ്റ്റാ​​ന്‍​ഡി​​ല്‍ ക​​യ​​റി​​യി​​റ​​ങ്ങി പോ​​കു​​ന്ന കാ​​ര്യ​​വു​​മ​​റി​​യു​​ന്നി​​ല്ല. ബ​​സു​​ക​​ള്‍ വ​​ന്നു​പോ​​കു​​ന്ന കാ​​ര്യം മൈ​​ക്ക് അ​​നൗ​​ണ്‍​സ്മെ​​ന്‍റി​ലൂ​​ടെ അ​​റി​​യി​​ക്കു​​മെ​​ങ്കി​​ലും യാ​​ത്ര​​ക്കാ​​ര്‍ ശ്ര​​ദ്ധി​​ക്ക​​ണ​​മെ​​ന്നി​​ല്ല.

തു​​ട​​ര്‍​ന്നു​​ള്ള പ​​രാ​​തി​​ക​​ള്‍ ഡ്രൈ​​വ​​ര്‍​മാ​​രു​​ടെ പ​​ക്ക​​ല്‍നി​​ന്നു​​മാ​​യി​​രു​​ന്നു. സ്റ്റാ​​ന്‍​ഡ് പി​​ടി​​ച്ചി​​രി​​ക്കു​​ന്ന ബ​​സു​​ക​​ള്‍ പി​​ന്നോ​​ട്ട് എ​​ടു​​ക്കു​​മ്പോ​​ള്‍ ഡ്രൈ​​വ​​ര്‍​ക്കു പു​​റ​​കി​​ല്‍ ആ​​ളോ, മ​​റ്റ് ബ​സു​ക​ളോ ഉ​​ണ്ടോ​​യെ​​ന്നു കൃ​​ത്യ​​മാ​​യി കാ​​ണാ​​ന്‍ സാ​​ധി​​ക്കി​​ല്ല. ഹോ​​ണ്‍ മു​​ഴ​​ക്കി​​യാ​​ലും യാ​​ത്ര​​ക്കാ​​ര്‍ ശ്ര​​ദ്ധി​​ക്കാ​​ത്ത അ​​വ​​സ്ഥ​​യാ​​ണ്. ഇ​​തോ​​ടെ ക​​ണ്ട​​ക്ട​​ര്‍ ഇ​​റ​​ങ്ങി യാ​​ത്ര​​ക്കാ​​രെ മാ​​റ്റി​നി​​ര്‍​ത്തി വി​​സി​​ല​​ടി​​ച്ചാ​​ണു ബ​​സു​​ക​​ള്‍ പി​​ന്നോ​​ട്ടെ​​ടു​​ക്കു​​ന്ന​​ത്. രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ലാ​​ണു ബ​​സു​​ക​​ള്‍ പി​​ന്നോ​​ട്ടെ​​ടു​​ക്കാ​​ന്‍ ഏ​​റെ​​യും ബു​​ദ്ധി​​മു​​ട്ട് അ​​നു​​ഭ​​വ​​പ്പെ​​ട​​ന്ന​​തെ​​ന്ന് ഡ്രൈ​​വ​​ര്‍​മാ​​രും ക​​ണ്ട​​ക്ട​​ര്‍​മാ​​രും പ​​റ​​യു​​ന്നു.

രാ​​വി​​ലെ 8.30മു​​ത​​ല്‍ 10 വ​​രെ​​യു​​ള്ള സ​​മ​​യ​​ത്തും വൈ​​കു​​ന്നേ​​രം നാ​​ലു മു​​ത​​ല്‍ 6.30വ​​രെ​​യു​​ള്ള സ​​മ​​യ​​ത്തും നി​​ര​​വ​​ധി ബ​​സു​​ക​​ള്‍ സ്റ്റാ​​ന്‍​ഡി​​ലേ​​ക്കു വ​​രു​​ന്ന​​തി​​നാ​​ല്‍ പ​​ല​​പ്പോ​​ഴും ബ​​സു​​ക​​ള്‍ പി​​ന്നോ​​ട്ടെ​​ടു​​ക്കാ​​ന്‍ ബു​​ദ്ധി​​മു​​ട്ടാ​​ണ്. കാ​​ര​​ണം സ്റ്റാ​​ന്‍​ഡി​​ലേ​​ക്ക് എ​​ത്തു​​ന്ന മ​​റ്റു​​ ബ​​സു​​ക​​ള്‍ പി​​ന്നി​​ലെ​​ത്തി​​യി​​ട്ടു​​ണ്ടാ​​കും.

ഇ​​തി​​നു പു​​റ​മേ പാ​​ര​​ല്‍ പാ​​ര്‍​ക്കിം​​ഗ് ന​​ട​​ത്തി​​യി​​രി​​ക്കു​​ന്ന ഒ​​ന്നി​​ല​​ധി​​കം ബ​​സു​​ക​​ള്‍ ഒ​​രേ​​സ​​മ​​യം പി​​ന്നോ​​ട്ടെ​​ടു​​ക്കു​​മ്പോ​​ള്‍ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് പ​​തി​​വാ​​ണ്. ഇ​​തോ​​ടെ പ​​ല​​പ്പോ​​ഴും ബ​​സ് ഡ്രൈ​​വ​​ര്‍​മാ​​ര്‍ ത​​മ്മി​​ല്‍ ത​​ര്‍​ക്ക​​മാ​​കും. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ സ്‌​​റ്റേ​​ഷ​​നി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​ന്‍ എ​​ത്തി വി​​സി​​ല്‍ മു​​ഴ​​ക്കി മാ​​ര്‍​ഗ​​നി​​ര്‍​ദേ​​ശം ന​ൽ​കി​​യാ​​ണ് ഓ​​രോ ബ​​സും സ്റ്റാ​​ന്‍​ഡി​​ലേ​​ക്കും പു​​റ​​ത്തേ​​ത്തും വി​​ടു​​ന്ന​​ത്.

പ്രി​​യ​​ദ​​ര്‍​ശി​​നി പ​​ദ്ധ​​തി​കൂ​​ടി ആ​​രം​​ഭി​​ച്ച​​തോ​​ടെ സ്റ്റാ​​ന്‍​ഡി​​ല്‍ വ​​ലി​​യ തോ​​തി​​ല്‍ തി​​ര​​ക്ക് വ​​ര്‍​ധി​​ച്ചി​​ട്ടു​​ണ്ട്. പു​​തി​​യ ക്ര​​മീ​​ക​​ര​​ണം സ്റ്റാ​​ന്‍​ഡി​​ല്‍ ട്രാ​​ഫി​​ക് കു​​രു​​ക്കും വ​​ര്‍​ധി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. യാ​​ത്ര​​ക്കാ​​രു​​ടെ സു​​ര​​ക്ഷ പ​​രി​​ഗ​​ണി​​ച്ച് അ​​ടി​​യ​​ന്ത​​ര​​മാ​​യി പാ​​ര​​ല​​ല്‍ പാ​​ര്‍​ക്കിം​​ഗ് ഒി​​വാ​​ക്ക​​ണ​​മെ​​ന്ന് യാ​​ത്ര​​ക്കാ​​ര്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up