കോട്ടയം: പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് കേരള യൂത്ത്ഫ്രണ്ട് -എം നൽകുന്ന കെ.എം. മാണി എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് കോട്ടയം ഗിരിദീപം ബഥനി സെൻട്രൽ സ്കൂളിൽ നടക്കും.
യൂത്ത്ഫ്രണ്ട് -എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ അധ്യക്ഷത വഹിക്കും. കേരള കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും.
ഫാ. മാത്യു ഏബ്രഹാം മെറിറ്റ് ഡേ സന്ദേശം നൽകും. മുൻ മന്ത്രി റോഷി അഗസ്റ്റിൻ, തോമസ് ചാഴികാടൻ, എൻ. ജയരാജ്, ഡോ. സ്റ്റീഫൻ ജോർജ്, ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, അലക്സ് കോഴിമല, സാജൻ തൊടുക, ഷേക്ക് അബ്ദുള്ള തുടങ്ങിയവർ പ്രസംഗിക്കും.
Tags : Local News Nattuvishesham Kottayam