പാലക്കാട്: പിരായിരി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നടന്ന ഞാറ്റുവേലച്ചന്തയുടെയും കർഷകസഭയുടെയും ഉദ്ഘാടനം രമേഷ് പിഷാരടി എംഎൽഎ നിർവഹിച്ചു. പഞ്ചായത്തിൽ പുതുതായി സ്ഥാപിച്ച മഴമാപിനിയും ഉദ്ഘാടനം ചെയ്തു.
ഞാറ്റുവേല ചന്തയുടെ ഭാഗമായി പച്ചക്കറി വിത്ത്, തൈകൾ, ജൈവകീടരോഗ നിയന്ത്രണ ഉപാധികളുടെ വിതരണവും ഫലവൃക്ഷത്തൈകൾ, കാർഷിക യന്ത്രങ്ങൾ, ജൈവവളങ്ങൾ തുടങ്ങിയവയുടെ വിൽപനയും നടന്നു. പിരായിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഇസ്മയിൽ അധ്യക്ഷനായി. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ. നന്ദകുമാർ പദ്ധതി വിശദീകരിച്ചു.
ആത്മ പ്രോജക്ട് ഡയറക്ടർ വി. ഭാഗ്യ ലത, സഫിയ, സൗജ, നന്ദബാലൻ, ഇഖ്ബാൽ, റബീന, സന്ദീപ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ രശ്മി കൃഷ്ണൻ, കൃഷി ഓഫീസർ പി. അജിത് തുടങ്ങിയവർ പങ്കെടുത്തു.