മലമ്പുഴ: മലമ്പുഴ കൃഷിഭവന്റെ നേതൃത്വത്തിൽ കൃഷിഭവനിൽ നടത്തിയ കർഷകസഭയും ഞാറ്റുവേലച്ചന്തയും മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജി. പ്രസന്ന അധ്യക്ഷയായി.
കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ എസ്. ദീപ്തി, കൃഷിവകുപ്പ് ഓഫീസർ കെ. നിമ, കനറാ ബാങ്ക് മലമ്പുഴ ബ്രാഞ്ച് മാനേജർ സന്തോഷി, അസിസ്റ്റന്റ് കൃഷിഓഫീസർ പി.എ. മുംതാസ് എന്നിവർ പ്രസംഗിച്ചു. സൗജന്യ പച്ചക്കറി വിത്തുകളുടേയും തൈക്കളുടേയും വിതരണം, സബ്സിഡി നിരക്കിൽ തെങ്ങിൻതൈകളുടെ വിതരണം, കാർഷികയന്ത്രങ്ങളുടെ പ്രദർശനം, വിവിധ കാർഷികപദ്ധതികളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസുകൾ എന്നിവയുണ്ടായി.