പാലക്കാട്: വീര്യംകുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ സ്വകാര്യകന്പനിക്ക് അനുമതി നൽകുന്നതും നികുതി ഒഴിവാക്കലും യുഡിഎഫിന്റെ പ്രകടനപത്രികാ ലംഘനമാണെന്നു കേരള മദ്യനിരോധനസമിതി ജില്ലാകമ്മിറ്റി കുറ്റപ്പെടുത്തി. യുഡിഎഫിന്റെ പ്രകടനപത്രികയിൽ സംസ്ഥാനത്തൊട്ടാകെ മദ്യം, മയക്കുമരുന്ന് മുക്തമാക്കുമെന്ന് അടയാളപ്പെടുത്തിയുണ്ടെങ്കിലും അതിന് ഘടകവിരുദ്ധമായാണ് നിലവിലുള്ള സർക്കാർ നിലപാടെന്നും കുറ്റപ്പെടുത്തി.
ഇതിൽ ശക്തമായി പ്രതിഷേധിക്കാൻ ജനങ്ങൾ മുന്നോട്ടുവരണമെന്ന് സംഘടന ആഹ്വാനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിളയോടി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ. ശിവദാസ്, പി.ബി. ശ്രീനാഥ്. പി.വി. സഹദേവൻ, അക്ബർബാബു ഷാ, കെ. യൂസഫ്, എം. മുഹമ്മദ് ബഷീർ, കെ. ഖാദർ മൊയ്തീൻ, ബാലൻ തൃത്താല, പി.വി. ചന്ദ്രൻ, ടി.പി. കനകദാസ്, രാധാകൃഷ്ണൻ പാറ, എം. സുരേഷ് കുമാർ, സലീം പട്ടാന്പി പ്രസംഗിച്ചു.