x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത 66: നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി; വെള്ളക്കെട്ടിന് ഉടൻ പരിഹാരം


Published: July 6, 2026 05:16 AM IST | Updated: July 6, 2026 05:16 AM IST

ദേ​ശീ​യ​പാ​താ പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ പി. ​പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ലേ​ബ​ർ ക​വ​ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

പ​റ​വൂ​ർ: ദേ​ശീ​യ​പാ​ത 66 നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നാ​യി ദേ​ശീ​യ​പാ​താ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ പി. ​പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മെ​ത്തി. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള മൂ​ന്ന് കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​ത്തെ നി​ർ​മാ​ണ പു​രോ​ഗ​തി സം​ഘം വി​ല​യി​രു​ത്തി.

ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ സ​മീ​പ​ത്തെ വ​ള്ളാ​ട്ടു​ത​റ റോ​ഡി​ന്‍റെ​യും വാ​വ​ക്കാ​ട്-​മാ​ച്ചാ​ന്തു​രു​ത്ത് റോ​ഡി​ന്‍റെ​യും ടാ​റിം​ഗ് ഉ​ട​ൻ ന​ട​ത്തും. ലേ​ബ​ർ ക​വ​ല​യി​ൽ ഏ​ഴു മീ​റ്റ​ർ നീ​ള​ത്തി​ൽ കാ​ന നി​ർ​മി​ക്കും. ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​ര​മാ​കും.

ക​ട്ട​ത്തു​രു​ത്ത്, തു​രു​ത്തി​പ്പു​റം അ​ട​ക്കം നാ​ലി​ട​ങ്ങ​ളി​ൽ സ​ർ​വീ​സ് റോ​ഡ് നി​ർ​മി​ക്കും. മു​റ​വ​ൻ​തു​രു​ത്തി​ൽ അ​ടി​പ്പാ​ത പ്രാ​യോ​ഗി​ക​മ​ല്ലാ​ത്ത​തി​നാ​ൽ ഓ​വ​ർ​ബ്രി​ഡ്ജ് സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്നും എ​ല്ലാ ക​ണ​ക്ടി​വി​റ്റി റോ​ഡു​ക​ളെ​യും ഹൈ​വേ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​മെ​ന്നും എ​ൻ​എ​ച്ച് അ​ധി​കൃ​ത​ർ ഉ​റ​പ്പു ന​ൽ​കി.

പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി 12 കോ​ടി​യു​ടെ പ്രോ​ജ​ക്ട് ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി​ക്ക് പ​ഞ്ചാ​യ​ത്ത് കൈ​മാ​റി. ഇ​തി​ന് അം​ഗീ​കാ​രം ന​ൽ​കാ​മെ​ന്നു​മു​ള്ള ഉ​റ​പ്പും പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ന​ൽ​കി​യ​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സ​നീ​ഷ് പ​റ​ഞ്ഞു.

 

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up