x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ടോ​യി​ൽ യു​വ​തി​ക്കെ​തി​രെ ലൈം​ഗി​ക അ​തി​ക്ര​മം: പ്ര​തി അറസ്റ്റിൽ


Published: July 6, 2026 05:22 AM IST | Updated: July 6, 2026 05:22 AM IST

മി​ഥു​ൻ പ്ര​കാ​ശ്

പ​ന​ങ്ങാ​ട്: യാ​ത്ര​യ്ക്കാ​യി ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ഓ​ട്ടോ ഡ്രൈ​വ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ന​ങ്ങാ​ട് ന​ടു​ത്തു​രു​ത്തി റോ​ഡി​ൽ വെ​ളി​യ​ത്ചി​റ വീ​ട്ടി​ൽ മി​ഥു​ൻ പ്ര​കാ​ശ് (34) നെ​യാ​ണ് പ​ന​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വൈ​റ്റി​ല​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന യു​വ​തി ജോ​ലി ക​ഴി​ഞ്ഞ് രാ​ത്രി വീ​ട്ടി​ലേ​ക്ക് പോ​കാ​നാ​യി വൈ​റ്റി​ല​യി​ൽ നി​ന്ന് വി​ളി​ച്ച ഓ​ട്ടോ​റി​ക്ഷ​യി​ൽ സ​ഞ്ച​രി​ക്ക​വേ, ഇ​യാ​ൾ വ​ഴി തെ​റ്റി​ച്ച് പ​ന​ങ്ങാ​ട് ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി ഒ​ച്ച വ​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​വ​രെ അ​ടു​ത്തു​ള്ള സ്ഥ​ല​ത്ത് ഇ​റ​ക്കി​വി​ട്ടു.

സം​ഭ​വ ശേ​ഷം മു​ങ്ങി​യ പ്ര​തി ഇ​ടു​ക്കി ജി​ല്ല​യി​ലു​ൾ​പ്പെ​ടെ പ​ല സ്ഥ​ല​ങ്ങ​ളി​ലും ഒ​ളി​വി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. അ​തി​നി​ടെ എ​റ​ണാ​കു​ള​ത്ത് ചി​റ്റൂ​ർ ഭാ​ഗ​ത്ത് ഇ​യാ​ൾ വ​ന്നു പോ​കു​ന്നു​ണ്ടെ​ന്നു​ള്ള വി​വ​ര​ത്തെ തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്.

സ്വ​കാ​ര്യ ബ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഇ​യാ​ൾ​ക്കെ​തി​രേ അ​ടി​പി​ടി​യു​ൾ​പ്പ​ടെ മ​റ്റു കേ​സു​ക​ളും ഉ​ള്ള​താ​യി പ​ന​ങ്ങാ​ട് സി​ഐ വി​മ​ൽ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up