x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

24 ഗ്രാം ​ എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ


Published: July 6, 2026 05:19 AM IST | Updated: July 6, 2026 05:19 AM IST

നെ​ടു​ന്പാ​ശേ​രി: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തിയ പ​രി​ശോ​ധ​ന​യി​ൽ 24 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി മ​ട്ടാ​ഞ്ചേ​രി ഇ​ര​വേ​ലി മം​ഗ​ല​ത്ത്പ​റ​മ്പ് റി​സ്വാ​ൻ (23), സൗ​ത്ത് ചെ​ല്ലാ​നം ചി​ത്തി​ര ഡെ​യ്‌​ലി​ൽ വി​ക്ട​ർ ജോ​സ് (36) എ​ന്നി​വ​രെ​ റൂ​റ​ൽ ജി​ല്ലാ ഡാ​ൻ​സാ​ഫ് ടീ​മും നെ​ടു​മ്പാ​ശേ​രി പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി.

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് രാ​സ​ല​ഹ​രി വാ​ങ്ങി കാ​റി​ൽ വ​രു​ന്ന വ​ഴി​യാ​ണ് അ​ത്താ​ണി ഭാ​ഗ​ത്ത് വ​ച്ച് പോ​ലീ​സ് ഇ​രുവരെയും ക​സ്റ്റ​ഡി​യി​ലെടുത്ത​ത്. കാ​റി​ന്‍റെ ഡാ​ഷ്ബോ​ർ​ഡി​ന് കീ​ഴി​ലെ പ്ര​ത്യേ​ക അ​റ​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന്.

ഐ​ടി മേ​ഖ​ല​യി​ൽ ആ​യി​രു​ന്നു വി​ല്പ​ന. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ൻ​സാ​ഫ്ടീം ഡി​വൈ​എ​സ്പി​മാ​രാ​യ ജെ. ​ഉ​മേ​ഷ് കു​മാ​ർ, എ​ൻ. ബാ​ബു​ക്കു​ട്ട​ൻ നെ​ടു​മ്പാ​ശേ​രി ഇ​ൻ​സ്പെ​ക്ട​ർ ബി.​കെ. അ​രു​ൺ, എ​സ്ഐ അ​രു​ൺ ദേ​വ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up