Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Struggles

Alappuzha

ഗ​​​​​​​​താ​​​​​​​​ഗ​​​​​​​​ത​​​​​​​​ക്കു​​​​​​​​രു​​​​​​​​ക്കി​​​​​​​​ൽ വ​​​​​​​​ല​​​​​​​​ഞ്ഞ് തു​​​​​​​​റ​​​​​​​​വൂ​​​​​​​​ർ

തു​​​​​​​​റ​​​​​​​​വൂ​​​​​​​​ർ: ഗ​​​​​​​​താ​​​​​​​​ഗ​​​​​​​​ത​​​​​​​​ക്കു​​​​​​​​രു​​​​​​​​ക്കി​​​​​​​​ൽ ന​​​​​​​​ട്ടം​​​​​​​​തി​​​​​​​​രി​​​​​​​​ഞ്ഞ് തു​​​​​​​​റ​​​​​​​​വൂ​​​​​​​​ർ ജം​​​​​​​​ഗ്ഷ​​​​​​​​ൻ. ദേ​​​​​​​​ശീ​​​​​​​​യ​​​​​​​​പാ​​​​​​​​ത​​​​​​​​യി​​​​​​​​ലെ പ്ര​​​​​​​​ധാ​​​​​​​​ന ക​​​​​​​​വ​​​​​​​​ല​​​​​​​​യാ​​​​​​​​യ തു​​​​​​​​റ​​​​​​​​വൂ​​​​​​​​രി​​​​​​​​ൽ മ​​​​​​​​ണി​​​​​​​​ക്കൂ​​​​​​​​റു​​​​​​​​ക​​​​​​​​ളോ​​​​​​​​ള​​​​​​​​മാ​​​​​​​​ണ് ട്രാ​​​​​​​​ഫി​​​​​​​​ക് ബ്ലോ​​​​​​​​ക്കി​​​​​​​​ൽ​​​​​​​​പ്പെ​​​​​​​​ട്ട് വാ​​​​​​​​ഹ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ കി​​​​​​​​ട​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. ആ​​​​​​​​കാ​​​​​​​​ശ​​​​​​​​പാ​​​​​​​​ത നി​​​​​​​​ർ​​​​​​​​മാ​​​​​​​​ണ​​​​​​​​ത്തോ​​​​​​​​ട​​​​​​​​നു​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ച് ഗ​​​​​​​​താ​​​​​​​​ഗ​​​​​​​​ത​​​​​​​​ത്തി​​​​​​​​ന് നി​​​​​​​​യ​​​​​​​​ന്ത്ര​​​​​​​​ണം ഏ​​​​​​​​ർ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​യ​​​​​​​​തോ​​​​​​​​ടെ​​യാ​​ണ് ഇ​​​​​​​​വി​​​​​​​​ടെ ഗ​​​​​​​​താ​​​​​​​​ഗ​​​​​​​​ത​​​​​​​​ക്കു​​​​​​​​രു​​​​​​​​ക്ക് രൂ​​​​​​​​ക്ഷ​​​​​​​​മാ​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. രാ​​​​​​​​വി​​​​​​​​ലെ​​​​​​​​യും വൈ​​​​​​​​കു​​​​​​​​ന്നേ​​​​​​​​ര​​​​​​​​വും കി​​​​​​​​ലോ​​​​​​​​മീ​​​​​​​​റ്റ​​​​​​​​റു​​​​​​​​ക​​​​​​​​ൾ നീ​​​​​​​​ള​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണ് വാ​​​​​​​​ഹ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ കു​​​​​​​​രു​​​​​​​​ങ്ങി​​​​​​​​ക്കി​​​​​​​​ട​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്.

ഇ​​​​​​​​വി​​​​​​​​ട​​​​​​​​ത്തെ സി​​​​​​​​ഗ്ന​​​​​​​​ൽ സം​​​​​​​​വി​​​​​​​​ധാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ നി​​​​​​​​ർ​​​​​​​​ത്തി​​​​​​​​യ​​​​​​​​തോ​​​​​​​​ടു​​​​​​​​കൂ​​​​​​​​ടി ഗ​​​​​​​​താ​​​​​​​​ഗ​​​​​​​​തം നി​​​​​​​​യ​​​​​​​​ന്ത്രി​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള യാ​​​​​​​​തൊ​​​​​​​​രു​​​​​​​​വി​​​​​​​​ധ സം​​​​​​​​വി​​​​​​​​ധാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളും ഇ​​​​​​​​വി​​​​​​​​ടെ​​​​​​​​യി​​​​​​​​ല്ല. മു​​​​​​​​ൻ​​​​​​​​പ് സി​​​​​​​​ഗി​​​​​​​​ന​​​​​​​​ൽ സം​​​​​​​​വി​​​​​​​​ധാ​​​​​​​​നം ഇ​​​​​​​​ല്ലാ​​​​​​​​ത്ത​​​​​​​​പ്പോ​​​​​​​​ൾ ഇ​​​​​​​​വി​​​​​​​​ടെ ഹോം ​​​​​​​​ഗാ​​​​​​​​ർ​​​​​​​​ഡി​​​​​​​​നെ നി​​​​​​​​യ​​​​​​​​മി​​​​​​​​ച്ചാ​​​​​​​​ണ് ഗ​​​​​​​​താ​​​​​​​​ഗ​​​​​​​​തം നി​​​​​​​​യ​​​​​​​​ന്ത്രി​​​​​​​​ച്ചി​​​​​​​​രു​​​​​​​​ന്ന​​​​​​​​ത്. എ​​​​​​​​ന്നാ​​​​​​​​ൽ, കു​​​​​​​​ത്തി​​​​​​​​യ​​​​​​​​തോ​​​​​​​​ട് പോ​​​​​​​​ലീ​​​​​​​​സ് ഹോം ​​​​​​​​ഗാ​​​​​​​​ർ​​​​​​​​ഡ് സം​​​​​​​​വി​​​​​​​​ധാ​​​​​​​​നം പി​​​​​​​​ൻ​​​​​​​​വ​​​​​​​​ലി​​​​​​​​ച്ച​​​​​​​​തോ​​​​​​​​ടെ ഗ​​​​​​​​താ​​​​​​​​ഗ​​​​​​​​ത​​​​​​​​ക്കു​​​​​​​​രു​​​​​​​​ക്കു രൂ​​​​​​​​ക്ഷ​​​​​​​​മാ​​​​​​​​യി​​​​​​​​രിക്കുകാണ്.


പ​​​​​​​​ള്ളി​​​​​​​​ത്തോ​​​​​​​​ട്, കു​​​​​​​​മ്പ​​​​​​​​ള​​​​​​​​ങ്ങി, തൈ​​​​​​​​ക്കാ​​​​​​​​ട്ടു​​​​​​​​ശേ​​​​​​​​രി, എ​​​​​​​​റ​​​​​​​​ണാ​​​​​​​​കു​​​​​​​​ളം, ആ​​​​​​​​ല​​​​​​​​പ്പു​​​​​​​​ഴ ഭാ​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ​​നി​​​​​​​​ന്നു​​​​​​​​ള്ള വാ​​​​​​​​ഹ​​​​​​​​ങ്ങ​​​​​​​​ൾ ഇ​​തു​​വ​​​​​​​​ഴി​​​​​​​​യാ​​​​​​​​ണ് പോ​​​​​​​​കു​​​​​​​​ന്ന​​​​​​​​ത്.
ആ​​​​​​​​ബു​​​​​​​​ല​​​​​​​​ൻ​​​​​​​​സു​​​​​​​​ക​​​​​​​​ൾ ഇ​​​​​​​​വി​​​​​​​​ടെ കു​​​​​​​​രു​​​​​​​​ങ്ങിക്കി​​​​​​​​ട​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത് നി​​​​​​​​ത്യ​​​​​​​​സം​​​​​​​​ഭ​​​​​​​​വ​​​​​​​​മാ​​​​​​​​ണ്. ക​​​​​​​​വ​​​​​​​​ല​​​​​​​​യി​​​​​​​​ലെ അ​​​​​​​​ന​​​​​​​​ധി​​​​​​​​കൃ​​​​​​​​ത പാ​​​​​​​​ർ​​​​​​​​ക്കിം​​​​​​​​ഗും ഗ​​​​​​​​താ​​​​​​​​ഗ​​​​​​​​ത​​​​​​​​ക്കു​​​​​​​​രു​​​​​​​​ക്കി​​​​​​​​നു കാ​​​​​​​​ര​​​​​​​​ണ​​​​​​​​മാ​​​​​​​​കു​​​​​​​​ന്നു​​​​​​​​ണ്ട്. അ​​​​​​​​ടി​​​​​​​​യ​​​​​​​​ന്ത​​​​​​​​ര​​​​​​​​മാ​​​​​​​​യി ഹോം ​​​​​​​​ഗാ​​​​​​​​ർ​​​​​​​​ഡി​​​​​​​​നെയോ പോ​​​​​​​​ലീ​​​​​​​​സി​​​​​​​​നെ​​​​​​​​യോ സ്ഥി​​​​​​​​ര​​​​​​​​മാ​​​​​​​​യി നി​​​​​​​​യ​​​​​​​​മി​​​​​​​​ച്ച് മു​​​​​​​​ഴു​​​​​​​​വ​​​​​​​​ൻ സ​​​​​​​​മ​​​​​​​​യ​​​​​​​​വും ഗ​​​​​​​​താ​​​​​​​​ഗ​​​​​​​​തം നി​​​​​​​​യ​​​​​​​​ന്ത്രി​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള സം​​​​​​​​വി​​​​​​​​ധാ​​​​​​​​ന​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​ക്ക​​​​​​​​ണ​​​​​​​​മെ​​​​​​​​ന്ന ആ​​​​​​​​വ​​​​​​​​ശ്യം ശ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ണ്.

Latest News

Corehub Up